CrimeNEWS

ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തെ കടയിൽ നിന്ന് പണം മോഷ്ടിച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പൊക്കി

മാനന്തവാടി: ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തെ കടയിൽ നിന്ന് പണം മോഷ്ടിച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. തരുവണ കോക്കടവ് കായലിങ്കൽ വീട്ടിൽ സുർക്കൻ എന്ന സുധീഷ് (30)ആണ് കടമുറിയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയതിന് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് മോഷണം നടന്നത്.

തവിഞ്ഞാൽ സ്വദേശിയായ കിഴക്കേകുടിയിൽ ജോൺ എന്നയാളുടെ കടമുറിയിൽ നിന്ന് 5600 രൂപയാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞതോടെ മോഷണം നടന്ന കടയുടെ സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയായിരുന്നു. കൃത്യമായി പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ സുധീഷിനെ പിടികൂടുകയായിരുന്നു.

Signature-ad

നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു. എസ് എച്ച് ഒ അബ്ദുൾ കരീം, എസ്ഐമാരായ സോബിൻ, സനിൽ കുമാർ, എ എസ് ഐ ബിജു വർഗീസ്, എസ് സി പി ഒമാരായ മനു അഗസ്റ്റിൻ, സരിത്ത്, സെബാസ്റ്റ്യൻ, റോബിൻ എന്നിവർ ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: