KeralaNEWS

മോട്ടോര്‍ വാഹനവകുപ്പ് കൊടുക്കാനുള്ളത് കോടികള്‍, ആര്‍സിയും ലൈസന്‍സും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യില്ലെന്ന് തപാല്‍ വകുപ്പ്

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലായ മോട്ടോര്‍ വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആര്‍.സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് വിതരണം തകിടം മറിഞ്ഞു. 2.84 കോടി രൂപ കുടിശ്ശിക കിട്ടാത്തതിനാല്‍ തപാല്‍ വകുപ്പ് വിതരണം നിറുത്തിവച്ചിരിക്കയാണ്.

കുടിശ്ശിക ലഭിച്ചിട്ടു മതി വിതരണമെന്നാണ് തപാല്‍ വകുപ്പിന്റെ തീരുമാനം. ആര്‍.സി ബുക്കും ലൈസന്‍സും സ്വന്തം വിലാസത്തില്‍ കിട്ടാന്‍ പണം മുന്‍കൂര്‍ അടച്ച ആയിരക്കണക്കിന് പേര്‍ ബുദ്ധിമുട്ടിലായി. പണം ആവശ്യപ്പെടുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയാണ് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Signature-ad

ബുധനാഴ്ച മുതലാണ് ലൈസന്‍സിന്റെയും ആര്‍.സി ബുക്കിന്റെയും സ്പീഡ് പോസ്റ്റ് വഴിയുളള വിതരണം തപാല്‍ വകുപ്പ് നിറുത്തിയത്. ബുധനാഴ്ച മാത്രം 15,000 എണ്ണം വിതരണത്തിനെത്തിയെന്ന് തപാല്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. ജൂലായ് മുതല്‍ സെപ്തംബര്‍ വരെ വിതരണം ചെയ്തതിന്റെ പണമാണ് നല്‍കാനുള്ളത്.

ഏപ്രിലിലാണ് ലൈസന്‍സ് പ്രിന്റിംഗ് കൊച്ചിയിലേക്കു മാറ്റിയത്. കഴിഞ്ഞ മാസം 1.38 ലക്ഷം ആര്‍.സിയും 2.27 ലക്ഷം ലൈസന്‍സും അച്ചടിച്ചിരുന്നു. ഇതിനു സാങ്കേതികസഹായം നല്‍കുന്ന പാലക്കാട് ഐ.ടി.ഐക്കും ലക്ഷങ്ങള്‍ നല്‍കാനുണ്ട്.

 

Back to top button
error: