KeralaNEWS

ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യം: സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്ററും ഉടമയുമായ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. നിലമ്പൂര്‍ പൊലീസെടുത്ത കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നല്‍കിയ പരാമര്‍ശം കേസിന്റെ വിചാരണയെ ബാധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനത്തിനായി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.

Signature-ad

മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഹൈക്കോടതി നല്‍കിയ മൂന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ഈ കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: