CrimeNEWS

നിക്ഷേപിക്കുന്ന തുകയുടെ 15 ശതമാനം ബോണസ് തരാമെന്ന് വാഗ്ദാനം; വ്യാജ സൈറ്റ് നിര്‍മ്മിച്ച് ഒന്നേകാല്‍ കോടി തട്ടിയ കാസര്‍കോട് സ്വദേശി പിടിയില്‍

കോട്ടയം: ഓണ്‍ലൈനില്‍ വ്യാജ ട്രേഡിംഗ് സൈറ്റ് നിര്‍മ്മിച്ച് യുവാവിനെ കബളിപ്പിച്ച് ഒന്നേകാല്‍ കോടി രൂപയോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. കാസര്‍കോട് പെരുമ്പള അംഗന്‍വാടിക്ക് സമീപം ഇടയ്ക്കല്‍ വീട്ടില്‍ റാഷിദ് (29) നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2023 ജൂണ്‍ മുതല്‍ സെപ്തംബര്‍ മാസം വരെയുള്ള കാലയളവില്‍ കഞ്ഞിക്കുഴി സ്വദേശിയില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.

ഇയാള്‍ വ്യാജ ഫേസ്ബുക്ക് ഐ.ഡി വഴി ട്രേഡിംഗ് ബിസിനസില്‍ താല്‍പര്യമുള്ള യുവാവിനെ സമീപിക്കുകയും തുടര്‍ന്ന് വിദേശ ട്രേഡിംഗ് കമ്പനിയായ ഒളിംമ്പ് ട്രേഡ് പ്രോ എന്ന കമ്പനിയുടെ പേരില്‍ വ്യാജ സൈറ്റ് നിര്‍മ്മിച്ച് അത് ഒറിജിനല്‍ ആണെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ച് അതിലൂടെ ട്രേഡിംഗ് ബിസിനസ് ചെയ്യാനും, നിക്ഷേപിക്കുന്ന തുകയുടെ 15 ശതമാനം മാസംതോറും ബോണസായി ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവില്‍ നിന്നും പലതവണകളായി 1,24,19,150 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ബോണസ് തുക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് യുവാവ് പരാതി നല്‍കി.

Signature-ad

പരാതിയെ തുടര്‍ന്ന് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. ബാംഗ്ലൂരിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. എസ്.എച്ച്.ഒ പി.എസ് ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Back to top button
error: