CrimeNEWS

‘ഹരികൃഷ്ണന്‍സ്’ മോഡലില്‍ ഇവരും പ്രണയിച്ചത് ഒരേ പെണ്‍കുട്ടിയെ; ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സുഹൃത്ത്

ലഖ്‌നൗ: താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ സുഹൃത്തും ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞ യുവാവ് ടാക്‌സി ഡ്രൈവര്‍ക്കെതിരെ വെടിയുതിര്‍ത്തു. ലഖ്‌നൗവിലെ റഹിമാബാദ് പ്രദേശത്താണ് സംഭവം.

വെടിയുണ്ട വിനയ് ദ്വിവേദിയുടെ തോളിലാണ് പതിച്ചതെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ദ്വിവേദിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് സംശയാസ്പദമായ ചിലരെ പൊലീസ് പിടികൂടി. ദ്വിവേദിയും ഇയാളുടെ സുഹൃത്ത് വികാസ് കുമാറും ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീടയാളോട് പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും വെസ്റ്റ് സോണ്‍ അഡീഷണല്‍ ഡിസിപി ചിരഞ്ജീവ് നാഥ് സിന്‍ഹ പറഞ്ഞു. എന്നാല്‍ ദ്വിവേദി ബന്ധം തുടര്‍ന്നപ്പോള്‍ കുമാര്‍ അവനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Signature-ad

മറ്റൊരു സുഹൃത്ത് മഹേന്ദ്രയുടെ സഹായത്തോടെ ബുധനാഴ്ച രാത്രി 11 മണിയോടെ റഹിമാബാദ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള വനമേഖലയില്‍ വെച്ചാണ് ഇരുവരും ദ്വിവേദിയെ വെടിവച്ചത്. ദ്വിവേദി സുഹൃത്തുക്കളെ വിളിച്ച് പൊലീസില്‍ വിവരമറിയിക്കുകയും കെജിഎംയു ട്രോമ സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: