വിസ്തീർണം 38,863 ചതുരശ്രകിലോമീറ്റർ
തലസ്ഥാനം തിരുവനന്തപുരം
ജില്ലകൾ 14
ഏറ്റവും വലിയ ജില്ല ഇടുക്കി
ചെറിയ ജില്ല ആലപ്പുഴ
നിയമസഭ അംഗങ്ങൾ 141
ലോക്സഭ മണ്ഡലങ്ങൾ 20
ഭാഷ മലയാളം
ഔദ്യോഗിക പുഷ്പം കണിക്കൊന്ന
ഔദ്യോഗിക വൃക്ഷം തെങ്ങ്
പക്ഷി മലമുഴക്കി വേഴാമ്പൽ
മൃഗം ആന
മത്സ്യം കരിമീൻ
ഫലം ചക്ക
പാനീയം ഇളനീർ
ഓണം – കേരളീയരുടെ ദേശീയോൽസവമാണ് ഓണം. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ ഓണം ആഘോഷിക്കുന്നു. അത്തം മുതൽ പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഓണാഘോഷം.
■ 38,863 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ വിസ്തീര്‍ണം.
■ ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയില്‍ വലുപ്പത്തില്‍ ഇരുപത്തിഒന്നാം സ്ഥാനമാണ് കേരളത്തിന്.
■ ഇന്ത്യന്‍ ഭൂവിസ്തൃതിയുടെ 1.18 ശതമാനമാണ് കേരളം.
■ 3 കോടി 33 ലക്ഷത്തിലേറെയാണ് കേരളത്തിന്റെ ജനസംഖ്യ. ഇന്ത്യന്‍ ജനസംഖ്യയുടെ 3.1 ശതമാനത്തിലേറെയാണിത്.
■ ജനസംഖ്യാടിസ്ഥാനത്തില്‍, സംസ്ഥാനങ്ങൾക്കിടയില്‍ പന്ത്രണ്ടാം സ്ഥാനമാണ് കേരളത്തിന്.
■ കേരളത്തിലെ സ്ത്രീ പുരുഷാനുപാതം 1084:1000. ഇന്ത്യയിലെ ഏറ്റവുമുയർന്ന സ്ത്രീപുരുഷാനുപാതമാണിത്.
■ ചതുരശ്ര കിലോമീറ്ററിന് 860 ആണ് കേരളത്തിന്റെ ജനസാന്ദ്രത.
■ ഇന്ത്യയില്‍ ഏറ്റവുമുയര്‍ന്ന സാക്ഷരതാ ശതമാനം കേരളത്തിലാണ് – 94%
■ ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനം കേരളം – 1991 ഏപ്രില്‍ 18.
■ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത നഗരം – കോട്ടയം (1989)
■ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത ജില്ലാ – എറണാകുളം (1990)
കൂടുതൽ വിവരങ്ങൾ
1. സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം (1991)
2. ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാമായ ഇടുക്കി ഡാം നിര്‍മിക്കപ്പെട്ട സംസ്ഥാനം
3. സമ്പൂര്‍ണ ആദിവാസി സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
4. ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാക്യം സ്വീകരിച്ച സംസ്ഥാനം
5. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
6. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉത്പാദിപ്പക്കുന്ന സംസ്ഥാനം
7. ഭരണഘടനയുടെ അനുച്ചേദം 356 പ്രയോഗിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സംസ്ഥാനം
8. 2011 സെന്‍സസ് പ്രകാരം ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനം
9. കടല്‍മാര്‍ഗം യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ ആദ്യമെത്തിയ പ്രദേശം
10. ഇന്ത്യയിലാദ്യമായി ഇക്കോ ടൂറിസം (തെന്മല) ആരംഭിച്ച സംസ്ഥാനം
11. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
12. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം
13. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം.
14. ഇന്ത്യയില്‍ ഏറ്റവും തെക്കായി തലസ്ഥാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം
15. മോഹിനിയാട്ടം എന്ന ക്ലാസിക്കല്‍ നൃത്തരുപം ഉദ്ഭവിച്ച സംസ്ഥാനം
16. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി, ക്രിസ്ത്യന്‍ പള്ളി, മോസ്‌ക് എന്നിവ സ്ഥാപിതമായ സംസ്ഥാനം
17. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ജൂതപ്പള്ളികളില്‍ (മട്ടാഞ്ചേരി സിനഗോഗ്) ഏറ്റവും പഴക്കമുള്ളത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
18. ഇന്ത്യയില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഏക സംസ്ഥാനം
19. ഏറ്റവും കൂടുതല്‍ പ്രാവശ്യം രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തപ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനം
20. ജനനനിരക്ക്, മരണനിരക്ക് എന്നിവ ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം
21. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
22. ഇന്ത്യയില്‍ പ്രവാസി ക്ഷേമനിധി പദ്ധതി ആരംഭിച്ച ആദ്യത്തെ സംസ്ഥാനം.
23. ഇന്ത്യയിലാദ്യമായി റബ്ബര്‍ തോട്ടം ആരംഭിച്ച സംസ്ഥാനം.
24. ഇന്ത്യയില്‍നിന്ന് സൂപ്പര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ട ഏക വിനോദ സഞ്ചാര കേന്ദ്രം.
25. ഭൂപരിഷ്കരണം നടപ്പാക്കിയ ആദ്യ തെക്കേ ഇന്ത്യന്‍ സംസ്ഥാനം.
26. മുഴുവന്‍ ഗ്രാമങ്ങളെയും റോഡുമുഖേന ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം.
27. ഇന്ത്യയില്‍ ഏറ്റുവും കൂടുതല്‍ ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന സംസ്ഥാനം
28. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബാങ്കിംഗ് സംസ്ഥാനം
29. സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഫ്രണ്ട്സ് എന്ന സംവിധാനം ആവിഷ്കരിച്ച ഇന്ത്യന്‍ സംസ്ഥാനം
30. എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് ഉള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനം.
31. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
32. ഇന്ത്യയിലേറ്റവും കൂടുതല്‍ തോറിയം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
33. ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപം നല്‍കിയ ആദ്യ സംസ്ഥാനം
34. ഇന്ത്യയിലാദ്യമായി ദുരന്തനിവാരണ അതോരിറ്റി സ്ഥാപിച്ച സംസ്ഥാനം
35. ഇന്ത്യയിലാദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കോള്‍ സെന്റര്‍ സ്ഥാപിച്ച സംസ്ഥാനം
36. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തത്സമയ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം
37. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
38. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന പ്രത്യേകത സ്വന്തമാക്കിയ ആദ്യ സംസ്ഥാനം
39. മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം
40. ഇന്ത്യയില്‍ ശൈശവ വിവാഹ സൂചികയില്‍ ഏറ്റവും താഴ്‌ന്ന റാങ്കുള്ള സംസ്ഥാനം
41. ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേപ്പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
42. വിദ്യാഭ്യാസപരമായി ഏറ്റവും ഉന്നതി കൈവരിച്ചിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനം.
43 ഇന്ത്യയില്‍ ആദ്യമായി ചലച്ചിത്ര അക്കാദമി സ്ഥാപിച്ച സംസ്ഥാനം.
44. ഇന്ത്യയിലാദ്യമായി ചിട്ടി ആരംഭിച്ച സംസ്ഥാനം
45. ഇന്ത്യയിലാദ്യമായി മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഗ്രാമീണസേവനം നിര്‍ബന്ധിതമാക്കിയ സംസ്ഥാനം
46. ഇന്ത്യയിലാദ്യമായി അണക്കെട്ട് സുരക്ഷാ അതോരിറ്റി രൂപവത്കരിച്ച സംസ്ഥാനം
47. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്‍നാടന്‍ ജലപാതകളുള്ള സംസ്ഥാനം
48. കുടുംബശ്രീ ആരംഭിച്ച സംസ്ഥാനം
49.കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല – മലപ്പുറം
50.കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല – വയനാട്