NEWSWorld

പുകച്ച് പുറത്ത് ചാടിക്കാൻ ഇസ്രായേൽ; ഗാസയിലെ ഹമാസ് ടണലുകളില്‍ വെള്ളപ്പൊക്കം 

ഗാസ:കരയാക്രമണത്തിന് മുൻപ് ഗാസയിലെ ഹമാസ് ടണലുകളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ പദ്ധതിയിട്ട് ഇസ്രായേല്‍.

ഗാസ യുദ്ധം പശ്ചിമേഷ്യയില്‍ ആളിപ്പടരുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ഇസ്രയേല്‍  ഗാസയിലെ ഹമാസ് ടണലുകളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

അതേസമയം ഇന്നലെ സിറിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഓഫീസര്‍മാരുള്‍പ്പെടെ 11 സിറിയൻ സൈനികര്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്ക് പരിക്കേറ്റു.സിറിയൻ കരസേനയുടെ ഇൻഫൻട്രി യൂണിറ്റിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

Signature-ad

ഇന്നലെ പുലര്‍ച്ചെ തെക്ക് പടിഞ്ഞാറൻ സിറിയയിലെ സൈനിക കേന്ദ്രങ്ങളും അലെപ്പോ വിമാനത്താവളവുമാണ് ആക്രമിച്ചത്. സിറിയയുടെ ആയുധ ഡിപ്പോയും വ്യോമപ്രതിരോധ റ‌ഡാറും തകര്‍ന്നു.സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് രണ്ട് മിസൈലുകള്‍ പ്രയോഗിച്ചതിനുള്ള തിരിച്ചടിയാണിത്.

തെക്കൻ സിറിയയിലെ പാലസ്‌തീൻ ഗ്രൂപ്പുകള്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കിഴക്കൻ സിറിയയിലെ അല്‍ ഒമര്‍ എണ്ണപ്പാടത്തിലെ യു.എസ് സൈനിക താവളത്തില്‍ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.എന്നാൽ ഇത് യു.എസ് സ്ഥിരീകരിച്ചില്ല.

ലെബനണിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കുകയാണ്. ഹിസ്ബുള്ള തലവൻ സയീദ് ഹസൻ നസ്രുള്ള ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

Back to top button
error: