KeralaNEWS

”സഖാവായതിന്റെ പ്രിവിലേജിലാണോ, അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശമോ?”

കൊച്ചി: പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടന്‍ വിനായകനെതിരെ ഉമ തോമസ് എംഎല്‍എ. ലഹരിക്ക് അടിമായായ വിനായകന്റെ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി നടനെ ജാമ്യത്തില്‍ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജിലാണോ’ എന്നും ഉമ തോമസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ഉമാ തോമസിന്റെ കുറിപ്പ്

എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്..
ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’,
അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാന്‍ താല്പര്യമുണ്ട്..അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ…

അതേസമയം, വിനായകനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യമുള്ള വകുപ്പുകള്‍ ചുമത്തിയത് വിവാദം പുതിയ തലങ്ങളിലേക്ക് എത്താതിരിക്കാന്‍. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താവായിരുന്ന കുറ്റമാണ് നടന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍, അതുണ്ടാക്കാനിടയുള്ള ചര്‍ച്ചകള്‍ പരിഗണിച്ച് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഏറക്കാലമായി ലെഫ്റ്റ്-ലിബറല്‍ സൈബര്‍ പോരാളികളുടെ പ്രിയപ്പെട്ടവനാണ് വിനായകന്‍. എങ്കിലും തുടര്‍ച്ചയായി വിവാദങ്ങള്‍ നടന്റെ ജീവിതത്തിന്റെ ഭാഗമായി തുടര്‍ന്നു. ദളിത് ആക്റ്റിവിസ്റ്റിനോട് ഫോണില്‍ തെറിപറഞ്ഞതടക്കമുള്ള വിവാദങ്ങള്‍ വിനായകന് വിവാദനായകന്‍ ഇമേജ് ചാര്‍ത്തിക്കൊടുത്തു.

Back to top button
error: