ദുബായ്:തൃശൂരിലെ ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും സുരേഷ് ഗോപി.
ഒരു വോട്ടിനായാലും തൃശ്ശൂരില്‍ ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോട് അഭ്യര്‍ഥനയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പുതിയ സിനിമയായ ഗരുഡന്റെ പ്രമോഷന് പരിപാടികളുടെ ഭാഗമായി ദുബായില്‍ നടന്ന വാര്‍ത്താ, സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തൃശൂര്‍ തന്നാല്‍ എടുക്കും. അതില്‍ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂര്‍ തരട്ടെ, എടുത്തിരിക്കും. എടുത്താല്‍ ഞങ്ങള്‍ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അത് പോരാ എന്ന് പറയരുത്. എങ്കില്‍ എടുത്തവര്‍ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ’- സുരേഷ് ഗോപി പറഞ്ഞു.