ഇംഫാല്‍: മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം.ബി.ശര്‍മ അറസ്റ്റില്‍.ഇംഫാലില്‍ ഒക്ടോബര്‍ 14ന് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഒരാളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 20 പേരടങ്ങുന്ന സംഘം വെടിവയ്പ്പ് നടത്തുകയായിരുന്നു. സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കര്‍ഫ്യൂ അടക്കം ലംഘിച്ച് പൊതുനിരത്തിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ശര്‍മയെ ബുധനാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.