KeralaNEWS

തിരുവനന്തപുരത്ത് നിന്നും ഗുരുവായൂർ തീർത്ഥയാത്ര; ഒപ്പം മറ്റ് ക്ഷേത്രങ്ങളും 

രിക്കലെങ്കിലും ഗുരുവായൂരപ്പന്‍റെ സന്നിധിയിൽ പോയി പ്രാർത്ഥിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ആളുകൾ ഒരുപാടുണ്ട്. പലർക്കും ഗുരുവായൂർ ദർശനത്തിന് തടസ്സമായി നിൽക്കുന്നത് ഇവിടേക്കുള്ള യാത്ര തന്നെയാണ്.
ബസുകള്‍ മാറിക്കയറിയുള്ള പോക്ക് ബുദ്ധിമുട്ടാണല്ലോ എന്നോർത്ത് വിഷമിക്കേണ്ട. കെഎസ്ആർടിസി മികച്ച ഒരു യാത്രാ പാക്കേജ് ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലേക്ക് ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ ആണ് ഗുരുവായൂരിലേക്കും തൃശൂർ ജില്ലയിലെ മറ്റു പ്രധാന ക്ഷേത്രങ്ങളിലേക്കും യാത്ര സംഘടിപ്പിക്കുന്നത്. ഒക്ടോബർ മാസം അവസാനത്തോടെ യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവർക്കും ഗുരുവായൂർ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്കും പറ്റിയ  പാക്കേജാണിത്.
പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 29 ഞായറാഴ്ച രാത്രി എട്ടു മണിക്ക് വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന യാത്ര പുലർച്ചെയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും. ഗുരുവായൂർ ക്ഷേത്രം,ആനക്കോട്ട , മമ്മിയൂർ, വടക്കുംനാഥക്ഷേത്രം എന്നീ നാല് ഇടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.
29ന് രാത്രി ആരംഭിക്കുന്ന യാത്ര 30-ാം തിയതി കാഴ്ചകൾ കണ്ട്, ക്ഷേത്രദർശനം നടത്തിയ ശേഷം അന്ന് രാത്രിയോടു കൂടി വെഞ്ഞാറമൂട് മടങ്ങിയെത്തും. ഉച്ചഭക്ഷണം ഉൾപ്പെടെ 1480 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾകും ബുക്കിങ്ങിനും ഡിപ്പോ കോർഡിനേറ്റർ ഫോൺ: 9447324718, വെഞ്ഞാറമൂട് ഡിപ്പോ- 0472- 2874141 എന്നീ നമ്പറുകളിൽ ബുക്കിങ് നടത്താം.

Back to top button
error: