ആദ്യ ഘട്ടത്തില്‍ തമ്ബാനൂര്‍ ഡിപ്പോയിലെ ദീര്‍ഘ ദൂര കെഎസ്ആര്‍ടിസി ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് കയറുന്നത്.
വഴിയില്‍ നില്ക്കുന്ന യാത്രക്കാര്‍ക്ക് മാപ്പ് നോക്കി ബസുകളുടെ സമയക്രമം അറിയാൻ കഴിയും. ഗൂഗിള്‍ ട്രാൻസിസ്റ്റ് സംവിധാനം വഴിയാണ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നത്. 1200 സൂപ്പര്‍ ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ ഷെഡ്യൂള്‍ ഗൂഗിളഅ ട്രാൻസിസ്റ്റിലേക്ക് മാറ്റിക്കഴിഞ്ഞു.
ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ഇവ പ്രവര്‍ത്തന സജ്ജമായാല്‍ ബസുകളുടെ തത്സമയ യാത്രാ വിവരം യാത്രക്കാര്‍ക്ക് പങ്കുവയ്ക്കാനാകും.സിറ്റി സര്‍ക്കുലര്‍, ബൈപ്പാസ് റൈഡറുകള്‍ എന്നിവയും ഇതിലേക്ക് എത്തിയിട്ടുണ്ട്.
മൊബൈല്‍ ആപ്പായ കെഎസ്ആര്‍ടിസി നിയോയില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളുടെ തത്സമയ യാത്രാ വിവരങ്ങള്‍ കിട്ടും. ഭാവിയില്‍ ദീര്‍ഘ ദൂര ബസുകളും ഇതേ രീതിയില്‍ മൊബൈല്‍ ആപ്പിലേക്ക് എത്തും.