CareersNEWS

പ്ലസ് ടു ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ട് ജോലി; കേരളത്തിലും അവസരം

പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ സെക്യൂരിറ്റി പോസ്റ്റില്‍ ജോലിയൊഴിവ്.അസിസ്റ്റന്റ് സെക്യൂരിറ്റി തസ്തികയിലേക്ക് നിയമനം.

 കേരളത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലും ജോലിയൊഴിവുണ്ട്. ആകെ 436 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നവംബര്‍ 15നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

യോഗ്യത
അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു 60 ശതമാനത്തിന് മുകളില്‍ മാര്‍ക്കില്‍ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതിയാവും.
ഇംഗ്ലീഷ്, ഹിന്ദി ഭാഷ വായിക്കാനും, പറയാനും സാധിക്കണം.

Signature-ad

ഒഴിവുള്ള സ്ഥലങ്ങള്‍
ചെന്നൈ, കൊല്‍ക്കത്ത, ഗോവ, കോഴിക്കോട്, വാരണാസി, ശ്രീനഗര്‍, വഡോദര, തിരുപതി, വിസാഗ്, മധുരൈ, ത്രിച്ചി, റായ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, പോര്‍ട്ട് ബ്ലയര്‍, അഗര്‍ത്തല, ഗ്വാളിയോര്‍, അമൃത് സര്‍, ലേ, ഡഹ്‌റാഡൂണ്‍, പൂനെ, ഇന്ദോര്‍, സൂറത്ത് എന്നീ എയര്‍പോര്‍ട്ടുകളിലായി 436 ഒഴിവുകള്‍.

പ്രായപരിധി

27 വയസാണ് കൂടിയ പ്രായപരിധി. 1-10-2023ല്‍ 27 വയസ് കൂടാന്‍ പാടില്ല. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക 5 വര്‍ഷത്തെയും ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷത്തെയും വയസിളവുണ്ട്.

ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ വര്‍ഷം 24,500, രണ്ടാം വര്‍ഷം 22,000 മൂന്നാം വര്‍ഷം 22,500 എന്നിങ്ങനെയാണ് ശമ്ബളം ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ ഫോമടക്കം നവംബര്‍ 15ന് മുമ്ബായി AAAICLAS ന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍: https://www.aaiclas.aero/uploads/career/AAICLAS891697714709.pdf

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.aaiclas.aero/career

Back to top button
error: