ചെങ്ങന്നൂർ: നിർദിഷ്ട ചെങ്ങന്നൂർ-പമ്പ പാത, അർധ അതിവേഗ റെയിൽപ്പാതയായി നിർമിക്കാൻ റെയിൽവേ തീരുമാനിച്ചു.വന്ദേഭാരത് ട്രെയിനുകളാകും ഇതിലെ ഓടുക.
ഇരട്ടലൈനോടുകൂടി നിർമിക്കുന്ന പാതയിൽ ശബരിമല തീർഥാടനകാലത്ത് മാത്രമാകും ട്രെയിൻ സർവീസ്.60 കിലോമീറ്റർ വരുന്ന പാതയിൽക്കൂടി 45 മിനിറ്റിൽ ചെങ്ങന്നൂരിൽനിന്നു പമ്പയിലെത്താം. വന്ദേഭാരത് ട്രെയിനുകളായിരിക്കും സർവീസിന് ഓടിക്കുക. തുടർച്ചയായ സർവീസുകളുണ്ടാകും.
വ്യാഴാഴ്ച ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കൺസ്ട്രക്‌ഷൻ) ഷാജി സഖറിയ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.
.