KeralaNEWS

വീണാ വിജയന്‍ ഐ.ജി.എസ്.ടി അടച്ചതിന്റെ രേഖകള്‍ നല്‍കാനാവില്ലെന്ന് ജി.എസ്.ടി വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക് സി.എം.ആര്‍.എല്ലുമായി നടത്തിയ ഇടപാടിന്റെ ഐ.ജി.എസ്.ടി അടച്ചതിന്റെ അടച്ചതിന്റെ രേഖ നല്‍കാനാവില്ലെന്ന് ജി.എസ്.ടി വകുപ്പ്. കേരള സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവായ സെബാസ്റ്റ്യന്‍ പാലത്തറയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

എന്നാല്‍, സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് ജി.എസ്.ടി വകുപ്പിന്റെ മറുപടി. ഒരു നികുതിദായകന്‍ സര്‍ക്കാരിന് നല്‍കുന്ന നികുതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. ഇത് വിശാലമായ പൊതുതാല്‍പര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും മറുപടിയില്‍ പറയുന്നു. ഐ.ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല.

Back to top button
error: