NEWSSocial Media

തട്ടത്തിനെതിരെ ഉറഞ്ഞുതുള്ളിയ  ഒരാൾ പോലും അറിഞ്ഞിരുന്നില്ല, നോബൽ സമ്മാന വാർത്ത !

ന്ന് മലാല യുസുഫിനും,കഴിഞ്ഞ ദിവസം നർഗീസ് മോഹമ്മദിക്കും നോബൽ സമ്മാനം ലഭിച്ചപ്പോൾ ലീഗ് ക്യാമ്പിൽ ആഘോഷമൊന്നും കണ്ടില്ല.
പോരോട്ടത്തിന്റെ പ്രതീകങ്ങളായ ആ രണ്ട് വനിതകളെയും ലോകം ആദരിച്ചപ്പോൾ ഇവിടുത്തെ
ലീഗുകാർക്കും എസ് ഡി പി ഐ ക്കാർക്കും  ജമാഅത്തെ ഇസ്ലാമിക്കാർക്കും മുജാഹിദുക്കൾക്കും സമസ്തയ്ക്കും ഒരു വാചകംപോലും അവരെക്കുറിച്ച് പറയുകയോ എഴുതുകയോ ചെയ്യാൻ സമയമോ, അല്ലെങ്കിൽ ആ വാർത്തയ്ക്ക് ഹാദിയ സോഫിയയുടെ അത്ര പ്രാധാന്യമോ ഉണ്ടായിരുന്നില്ല.
ഈ കൂട്ടങ്ങൾക്കൊന്നും ആ വനിതകളെ ഒന്ന് അനുമോദിക്കണം എന്ന് അന്നും ഇന്നും തോന്നിയില്ല. ഈ ധീര വനിതകൾ പോരാടിയത് അവരുടെയും ആത്മാഭിമാനത്തിന് വേണ്ടിയല്ലെന്നുണ്ടോ ?
പാക്കിസ്ഥാനിലും, ഇറാനിലും ആ വനിതകൾ പൊരുതിയത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായിരുന്നു.  അവിടെ അവർ നേരിട്ടത് മതത്തിന്റെ പേരിൽ സ്ത്രീകളുടെമേൽ അടിച്ചേൽപ്പിക്കുന്ന ചില നിയമങ്ങളെയായിരുന്നു.അവരുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന പെണ്ണിനെ ആഘോഷിക്കാൻ ഇവർക്ക് പറ്റില്ല.
ഇന്നലെ സമ്മാനർഹയായ നർഗസ് മുഹമ്മദി
സമാനതകളില്ലാത്ത നഷ്ടങ്ങൾ വ്യക്തിജീവിതത്തിൽ നേരിട്ടവളാണ്. തന്റെ ഇരട്ടകുഞ്ഞുങ്ങളെ താലോലിക്കേണ്ട സമയം മുഴുവൻ അവരെ പിരിഞ്ഞിരിക്കേണ്ടി വന്നവൾ. 13 തവണ അറസ്റ്റ് ചെയ്യപ്പെട്ടവളാണ്. ജീവിത്തിന്റെ വലിയൊരു ഭാഗം ജയിലിൽ കഴിച്ചു കൂട്ടുകയാണവർ.
അടിച്ചമർത്തപ്പെട്ടവർക്കായി ശബ്ദിച്ച ഈ വനിതയെ പൊളിറ്റിക്കൽ ഇസ്‌ലാമിസ്റ്റുകൾ എന്തെ കാണാതെ പോയി?അവർ കാണില്ല. ഇനി കാണാനും പോകുന്നില്ല.
ജമാത്തെ ഇസ്ലാമിനും, സമസ്തയ്ക്കും, മുജാഹിദിനും കൂട്ടത്തിലുള്ള സകല മുസ്ലീം വനിതകൾക്കും ആ രണ്ട് വനിതകളും ദീനിനു പുറത്തുള്ള വിറക് കൊള്ളികളാണ്. തട്ടം തൊട്ടപ്പോൾ തിളച്ചുമറിഞ്ഞ ഫാത്തിമയും നൊബേൽ വാർത്ത അറിഞ്ഞില്ലെന്നു തോന്നുന്നു. ഷാജിയെ ന്യായീകരിക്കാനായി ഇറങ്ങിതിരിച്ച വനിത ലീഗിനെയും കണ്ടില്ല.
അടിമപ്പെട്ടും, വിധേയപ്പെട്ടും ജീവിക്കാൻ തയ്യാറുണ്ടെങ്കിൽ കൂടെയുണ്ടാകും അത്രമാത്രം !
തട്ടം ധരിച്ചില്ല എന്ന കാരണത്താല്‍ ഇറാൻ പോലീസ് അറസ്റ്റുചെയ്യുകയും, പോലീസ് കസ്റ്റഡയില്‍ മരിക്കുകയും ചെയ്ത മഹ്സ അമീനി എന്ന 22കാരിയുടെ കൊലപാതകത്തില്‍ ഇറാനിലെ യുവജനങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ച സംഭവം നടന്നത് അടുത്തകാലത്താണ്.

Zan Zindagi Azadi എന്നാണ് ഈ യുവതിയുടെ ദേഹത്ത് എഴുതിയിട്ടുള്ളത്.അതായത്

” സ്ത്രീയുടെ ജീവിത സ്വാതന്ത്യം” എന്ന് മലയാളം.ഫാസിസം മനുഷ്യരെ വല്ലാതെ വരിഞ്ഞുമുറുക്കുമ്ബോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണമായിരുന്നു അത്.

Signature-ad

അതേസമയം ഇതേപോലൊരു പ്രസ്താവനയെ തുടര്‍ന്ന് അനില്‍കുമാറിനെ വേട്ടയാടാൻ നോക്കുന്ന കേരളത്തിലെ മുസ്ലിങ്ങള്‍, ഇവരെക്കാള്‍ ഒട്ടും കുറഞ്ഞവരോ കൂടിയവരോ അല്ലെന്നു തന്നെ പറയേണ്ടി വരും.സംഘടിതമായ ബൂര്‍ഷ്വാശക്തികള്‍ എന്നും ഫാസിസ്റ്റുകള്‍ തന്നെയാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബല്‍ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം. തട്ടം തലയിലിടാൻ വന്നാല്‍ അതു വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നായിരുന്നു അനില്‍കുമാറിന്റെ പ്രസ്താവന.ഇതിനെതിരെ മുസ്‍ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഫോര്‍ഡ് ട്രക്ക് കാറിന്റെ ബൊണറ്റിന്റെ മുകളില്‍,പാറിപ്പറക്കുന്ന ഗോള്‍ഡൻ കളര്‍ മുടിയുമായി,കയ്യില്‍ E സിഗരറ്റും മാക്ക് കോഫിയുമായി,രാത്രി ഒരു മണിക്ക്,കാലിന്മേല്‍ കാലും കേറ്റി വെച്ച്‌ കോഫി ഊതി കുടിക്കുന്ന സ്ത്രീകളുള്ള കാലത്താണ്,കേരളത്തിലെ ചെറിയൊരു ശതമാനം ആളുകള്‍ എന്നും മതത്തിന്റെ പേരിൽ വിവാദങ്ങള്‍ക്ക് പിന്നാലെ നടക്കുന്നതെന്ന് പറയാതെ വയ്യ !

Back to top button
error: