NEWSSocial Media

ആർക്കും വേണ്ടാത്ത മഥുരയിലെ ‘രാധമാർ’

ത്തർ പ്രദേശിലെ മഥുരയിൽ
നിങ്ങള്‍ പോയിട്ടുണ്ടൊ..?
ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലമാണ് മഥുര.ആയിരക്കണക്കിന്‌ ക്ഷേത്രങ്ങൾ നിറഞ്ഞ നഗരം . എല്ലാ ക്ഷേത്രങ്ങളോടുമനുബന്ധിച്ച്‌ പതിനായിരക്കണക്കിന്‌ വൃദ്ധ സ്ത്രികളെ അവിടെ നിങ്ങള്‍ക്ക് കാണാം.
 ഭിക്ഷതെണ്ടി ജീവിക്കുന്നവർ.
 കൃഷ്ണന്റെ കാമുകിയായ രാധ എന്ന വിശ്വാസത്തിന്റെ ചുവട്‌ പിടിച്ച്‌ , ഉറ്റവരും ഉടയവരും ഉപേക്ഷിച്ച്‌ നടതള്ളിയ  ഹിന്ദു സ്ത്രീകളാണിവർ.ഇത്തരത്തിൽ
പട്ടിണി കിടന്ന് ക്ഷേത്ര മുറ്റത്തെ തെരുവുകളില്‍ ജീവിതം തള്ളി നീക്കുകയാണ് മഥുരയിലെ പതിനായിരക്കണക്കിന്‌ രാധമാർ.
 വിരലിലെണ്ണാവുന്ന കുറച്ച്‌ പേർക്ക്‌ ചില സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന ആശ്രമങ്ങൾ അഭയം കൊടുക്കുന്നുവെന്നല്ലാതെ ഭൂരിഭാഗം പേരും പട്ടിണിയായി  തെരുവിലാണ്‌.
2012 ൽ സുപ്രീം കോടതി ഈ വിഷയത്തിൽ ഇടപെട്ട് മുഴുവൻ രാധമാരുടെയും വിശദമായ റിപ്പോർട്ട്‌ കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു.ഇന്നും കൊടുത്തിട്ടില്ല ” ഹിന്ദുവിന്റെ ” കേന്ദ്ര സർക്കാർ.
ഉത്തർ പ്രദേശ്‌ ഭരിക്കുന്നത്‌ ”ഹിന്ദു ” സന്യാസി.
കേന്ദ്രം ഭരിക്കുന്നത്‌ ” ഹിന്ദുവിന്റെ ആത്മാഭിമാനം  ഉയർത്തിയ നരേന്ദ്ര മോഡി. എന്നിട്ടും ഇന്ത്യയിലെ ഹിന്ദുവിന്റെ അവസ്ഥയെന്താണ് ?
40 കോടി ജനങ്ങളാണ്‌ ഇന്ത്യയിൽ പട്ടിണിയിൽ , ബഹുഭൂരിഭാഗവും ഹിന്ദുക്കൾ . ഹിന്ദു സന്യാസി ഭരിക്കുന്ന  ആദിത്യനാഥിന്റെ സ്വന്തം നാടായ ഗൊരഖ്പൂരിൽ ഓക്സിജൻ കിട്ടാതെ പിടഞ്ഞ്‌ മരിച്ചത്‌ നൂറുകണക്കിന്‌ ‌ ഹിന്ദു കുട്ടികളാണ് .
” ഹിന്ദു ” വിന്റെ അട്ടിപ്പേറവകാശം മൊത്തമായും ചില്ലറയായും പോക്കറ്റിലാക്കിയ നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയിയില്‍ ആത്മഹത്യ ചെയ്യുന്ന ബഹുഭൂരിഭാഗവും ” ഹിന്ദു” കർഷകരാണ്‌.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കുപ്രസിദ്ധമായ ചുവന്ന തെരുവുകളിൽ ശരീരം വിറ്റ്‌ ഒരു നേരത്തെ അന്നം തേടുന്നവർ ഭൂരിഭാഗവും ഹിന്ദു സ്ത്രീകളാണ്‌.
ഗുജറാത്തിലും , രാജസ്ഥാനിലും , ഹരിയാനയിലും യുപിയിലും, മദ്ധ്യപ്രദേശിലുമൊക്കെ ജീവിക്കാൻ വേണ്ടി  പതിനായിരക്കണക്കിന്‌ കർഷകരാണ്‌ ഈ അടുത്തിടെ തെരുവിൽ ഇറങ്ങിയത്‌ . ബഹുഭൂരിഭാഗവും ഹിന്ദുക്കൾ.
 ഈ സംസ്ഥാനങ്ങളൊക്കെ ഭരിക്കുന്നതും ” ഹിന്ദു ” മുഖ്യമന്ത്രിമാർ.
ഹിന്ദി മേഖലയിലെ എല്ലാ സംസ്ഥാനങ്ങളും പല ടേം
ബി ജെ പി ഭരിച്ചു . എന്നിട്ട്‌ അവിടങ്ങളിലൊക്കെ ഹിന്ദുക്കൾക്കുണ്ടായ പുരോഗതിയെന്താണ് ?
 കണക്കുകൾ നിരത്തി ആർക്കെങ്കിലും ഒന്ന് പറയാമോ ?
കേരളത്തിൽ പച്ചതൊടാൻ പറ്റാത്തതിന്റെ ചൊരുക്ക് ബിജെപി തീർക്കുന്നത്‌ ഇവിടെ  “ഹിന്ദു വിരുദ്ധ ”  സർക്കാരാണ് ഭരിക്കുന്നത്‌ എന്ന് നിലവിളിച്ചു കൊണ്ടാണ്.ബിജെപി പറയുന്ന ഹിന്ദു വിരുദ്ധർ ഭരിക്കുന്ന കേരളത്തിലെ ഹിന്ദുക്കളുടെ ജീവിത നിലവാരത്തിന്റെ പകുതിയിലെങ്കിലും ഹിന്ദു ജീവിക്കുന്ന ഒരു സംസ്ഥാനം ഇന്ത്യയിൽ കാണിച്ച്  തരാൻ കഴിയുമോ..?
” ഹിന്ദുക്കൾ ” ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്
കടുത്ത ജാതി വിവേചനമുള്ളത്‌ , ഹിന്ദു കർഷകർ ആത്മഹത്യ ചെയ്യുന്നത്‌ , കോർപ്പറേറ്റുകൾക്ക്‌ വേണ്ടി ഹിന്ദുക്കളെയാണ് കുടിയൊഴിപ്പിക്കുന്നത്‌ , ഹിന്ദു യുവതികളാണ് ശരീരം വിൽക്കുന്നത്‌ , ഹിന്ദുക്കളാണ് ജീവിക്കാൻ വേണ്ടി തെരുവിലിറങ്ങുന്നത്‌.
ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ നർമ്മദ ഉൾപ്പെടെ വൻകിട പദ്ധതികൾക്കായ്‌ കുടിയൊഴിപ്പിച്ചതും ഹിന്ദുക്കളെത്തന്നെയാണ് . അവരെ പുനരധിവസിപ്പിച്ചത്‌ എവിടെയാണെന്ന് ഒന്ന് പറയാമോ.?
ഒരു ഹിന്ദുവും കേരളത്തിൽ പട്ടിണി കിടക്കേണ്ടി വരുന്നില്ല
ബോംബെയിലും , ഡൽഹിയിലും, ഗുജറാത്തിലുമൊക്കെ ഉള്ളത്‌ പോലെ ഒരു ഹിന്ദുവും ഇവിടെ ചേരികളിൽ കഴിയുന്നില്ല,
ശരീരം വിൽക്കേണ്ടി വരുന്നില്ല.
നിങ്ങൾ ശ്രീരാമൻ ജനിച്ച  അയോദ്ധ്യയിലും ശ്രീകൃഷ്ണൻ ജനിച്ച മഥുരയിലും, വിശ്വനാഥന്റെ മണ്ണായ കാശിയിലെയും നൂറുകണക്കിനു ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ടോ ?
ചുരുക്കം ക്ഷേത്രങ്ങൾ ഒഴികെ എല്ലാം ‌ വൃത്തിഹീനമാണ്.
 ഹിന്ദു ” സ്വാഭിമാനികളും , സന്യാസികളുമൊക്കെയാണ് ഈ പറയുന്ന സംസ്ഥാനങ്ങൾ ഭരിക്കുന്നത്‌….
പുണ്യ നദിയായ ഗംഗ  കണ്ടിട്ടുണ്ടോ ?
ഗംഗയെ ഒന്ന് തൊട്ടാൽ അടുത്ത ഒരാഴ്ച മനംപുരട്ടൽ കാരണം ആഹാരം കഴിക്കാൻ കഴിയില്ല.
സ്വാഭിമാന ഹിന്ദുക്കളും, സന്യാസികളും ഭരിക്കുന്ന നാട്ടിൽ ഹിന്ദുവിന്റെ അവസ്ഥ പോട്ടെ , ക്ഷേത്രങ്ങളുടെ അവസ്ഥ പോലും ഇങ്ങനെയാണ്….
അതേസമയം ബിജെപി പറയുന്ന “ഹിന്ദു വിരുദ്ധർ ” ഭരിക്കുന്ന കേരളത്തിലെ 3500 ഓളം ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളുടെ നിലവാരത്തിൽ കാര്യക്ഷമമായ ഭരണവും , ജോലിക്കാർക്ക്‌  സർക്കാർ ജീവനക്കാരുടെ നിലവാരത്തിൽ ശമ്പളവും ലഭിക്കുന്നു.
കേരളത്തിലെ ഹിന്ദുക്കളായ കർഷകർ ജീവിക്കുന്നതിന്റെ പകുതി നിലവാരത്തിൽ കർഷക ഹിന്ദുക്കൾ ജീവിക്കുന്ന എത്ര ബിജെപി സംസ്ഥാനങ്ങൾ ഉണ്ട്‌ ?
ഹിന്ദു വിരുദ്ധർ ഭരിക്കുന്ന കേരളത്തിൽ മാത്രമാണ് ഹിന്ദുക്കൾ പട്ടിണി കിടക്കാത്തത്‌.ഹിന്ദു വിരുദ്ധർ ഭരിക്കുന്ന കേരളത്തിൽ മാത്രമാണ് ഹിന്ദുക്കളിലെ ജാതിയിൽ താഴ്‌ന്നവർ മറ്റു സംസ്ഥാനങ്ങളിലേക്കാൾ
അന്തസ്സായും ആത്മാഭിമാനത്തോടെയും ജീവിക്കുന്നത്‌….
ഹിന്ദു വിരുദ്ധർ ഭരിക്കുന്ന കേരളത്തിൽ മാത്രമാണു ഹിന്ദുവിനു ഏറ്റവും മികച്ച ആശുപത്രി സൗകര്യങ്ങൾ ലഭിക്കുന്നത്‌….
ഹിന്ദു വിരുദ്ധർ ഭരിക്കുന്ന കേരളത്തിൽ മാത്രമാണ് ഹിന്ദുവിനു മികച്ച വിദ്യാഭ്യാസം ലഭിക്കുന്നത്‌….
ഹിന്ദു വിരുദ്ധര്‍ ഭരിക്കുന്ന കേരളത്തിലാണ് സുരക്ഷിതത്വത്തോടെ ജീവിക്കാന്‍ ഹിന്ദുവിന് കഴിയുന്നതും..!
(സോഷ്യൽ മീഡിയ)

Back to top button
error: