NEWSSports

ലോകകപ്പ് യോഗ്യത, ബ്രസീലിനെ തകര്‍ത്തെറിഞ്ഞ് ഉറുഗ്വേ

ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ച്‌ ഉറുഗ്വേ. ഇന്നലെ ഉറുഗ്വേയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെട്ടത്.

ഒരു ഗോളും ഒരു അസിസ്റ്റുമായി ലിവര്‍പൂള്‍ താരം ഡാര്‍വിൻ നൂനിയസ് ആണ് ഉറുഗ്വേയുടെ വിജയശില്പിയായത്.തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രസീലിന് വിജയിക്കാനാകാതെ പോയത്. കഴിഞ്ഞ മത്സരത്തില്‍ അവര്‍ വെനിസ്വേലയോട് സമനില വഴങ്ങിയിരുന്നു.

ഈ വിജയത്തോടെ ഉറുഗ്വേ 4 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി‌. 7 പോയിന്റ് തന്നെയുള്ള ബ്രസീല്‍ മൂന്നാം സ്ഥാനത്ത് ആണ്. 3 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുള്ള അര്‍ജന്റീന ആണ് ഒന്നാമത്

Back to top button
error: