നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയതാണ് മാതളം. മാതളം മാത്രമല്ല, മാതളത്തിന്‍റെ കുരുവും ഭക്ഷ്യയോഗ്യവും മധുരവും രുചികരവുമാണ്. പോഷകഗുണമുള്ളതിനാൽ മാതളത്തിന്‍റെ കുരു കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അവയിലും ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ (വിറ്റാമിൻ സി, കെ പോലുള്ളവ), ധാതുക്കൾ (പൊട്ടാസ്യം പോലുള്ളവ) എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
മാതളത്തിന്‍റെ കുരു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
മാതളത്തിന്‍റെ കുരുവില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനത്തിന് ഗുണം ചെയ്യും.
രണ്ട്…
മാതളത്തിന്‍റെ കുരുവില്‍ ആന്‍റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിവിധ ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും.
മൂന്ന്…
രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും മാതളത്തിന്‍റെ കുരു സഹായിക്കുന്നു. കൂടാതെ ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
നാല്…
മാതളത്തിന്‍റെ കുരുവില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അഞ്ച്…
ഇവയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധിവേദനയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
ആറ്…
മാതളത്തിന്‍റെ കുരു കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാനും ഇത് സഹായിക്കും.
ഏഴ്…
പ്രമേഹരോഗികള്‍ക്കും ഇവ കഴിക്കുന്നത് നല്ലതാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
എട്ട്…
മാതളത്തില്‍ കുരു കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ളതാണ്. അതിനാല്‍ ഇവ വണ്ണം കുറയ്ക്കാനും സഹായിക്കും.
ഒമ്പത്…
മാതളത്തില്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ർമ്മത്തെ സംരക്ഷിക്കുകയും യുവത്വവും ആരോഗ്യകരവുമായ ചർമ്മത്തെ നല്‍കുകയും ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.