പാക് പതാക വിവാദത്തെ തുടര്‍ന്ന് ലുലു ഗ്രൂപ്പ് സ്വീകരിച്ച അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ആതിര സസ്പെൻഷൻ അംഗീകരിക്കാതെ ജോലിയില്‍ നിന്ന് രാജിവെച്ചിരുന്നു.
ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂര്‍ണമെൻറില്‍ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടികള്‍ മാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തില്‍ വെച്ചതിനാല്‍ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച് ഇവയുടെ വലുപ്പത്തില്‍ തോന്നുന്ന വ്യത്യാസം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാൻ ഹിന്ദുത്വവാദികള്‍ ദുരുപയോഗിക്കുകയായിരുന്നു. ഏഷ്യാനെറ്റ് കന്നട പതിപ്പും ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനടക്കമുള്ളവരാണ് ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.
ഇതിനു പിന്നാലെയായിരുന്നു ആതിരക്കെതിരെ അച്ചടക്ക നടപടിയും രാജിയും. തുടര്‍ന്ന്, ഒരു പതിറ്റാണ്ട് മുഴുവൻ സ്ഥാപനത്തിനായി ജോലി ചെയ്ത തനിക്ക് വ്യാജപ്രചരണങ്ങള്‍ കാരണം ജോലി നഷ്ടപ്പെട്ടെന്നും ഇന്ത്യക്കാരിയാണെന്നതില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയില്‍ തന്റെ രാജ്യത്തോട് അഗാധമായ സ്നേഹം പുലര്‍ത്തുന്നുണ്ടെന്നും ആതിര വ്യക്തമാക്കിയിരുന്നു.
വ്യാജ വാര്‍ത്തയ്ക്കെതിരെ നിലകൊണ്ടതിനും പിന്തുണച്ചതിനും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആതിര നമ്ബ്യാതിരി വ്യക്തമാക്കി. എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.