ന്യൂഡൽഹി: ഇസ്രായേൽ യുദ്ധത്തിൽ പങ്കെടുക്കാൻ താൽപ്പര്യം അറിയിച്ച്
ദസ്നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ യതി നരസിംഹാനന്ദ സരസ്വതി.താനും തന്റെ 1000 അനുയായികളും ഇസ്രായേലിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഇക്കാര്യം അഭ്യർത്ഥിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം അദ്ദേഹം പുറത്തുവിട്ടു.ഗസ്സയുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് വേണ്ടി സൗജന്യസേവനം അനുഷ്ഠിക്കുമെന്നും വീഡിയോയിൽ പറയുന്നു.
തനിക്കും അനുയായികൾക്കും ഇസ്രായേലിൽ താമസമാക്കാനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 16ന് ന്യൂ ഡൽഹിയിലെ ഇസ്രായേൽ എംബസിയിൽ നിവേദനം സമർപ്പിക്കുമെന്നും യതി നരസിംഹാനന്ദ് വിഡിയോയിൽ വെളിപ്പെടുത്തി.