KeralaNEWS

തിരൂരും പാലക്കാടുമുള്‍പ്പെടെ കേരളത്തില്‍ 5 ‘മിനി മാളു’കളുമായി ലുലു ഗ്രൂപ്പ്

കേരളത്തില്‍ അഞ്ച് ‘മിനി മാളുകള്‍’ തുറക്കാന്‍ ലുലു ഗ്രൂപ്പ്. കോഴിക്കോട്, പാലക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ലുലുവിന്റെ ‘മിനി മാളുകള്‍’ എത്തുകയെന്ന് ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്‌സ് പറഞ്ഞു.

2023-24ല്‍ തന്നെ ഈ മിനി മാളുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ കൊച്ചി, തൃപ്രയാര്‍, ബെംഗളുരു, തിരുവനന്തപുരം, ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ആറ് മാളുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇത് കൂടാതെ കോയമ്ബത്തൂരില്‍ വമ്ബന്‍ ഹൈപ്പര്‍മാര്‍ക്കറ്റും ബെംഗളുരുവിലും കൊച്ചിയിലും ലുലു ഡെയ്‌ലി സ്റ്റോഴ്‌സുമായി റീറ്റെയ്ല്‍ രംഗത്തും ഗ്രൂപ്പ് സജീവമാണ്. ഇവ കൂടാതെയാണ് മിനി ലുലു മാളുകള്‍ വരുന്നത്.

Signature-ad

മാളുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലായി അടുത്ത മൂന്ന് വര്‍ഷത്തില്‍ ഇന്ത്യയില്‍ 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഗ്രൂപ്പ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഗുഡ്ഗാവ്, നോയ്ഡ, പ്രയാഗ്‌രാജ്, വാരാണസി, കാണ്‍പൂര്‍, ബെംഗളുരു, ശ്രീനഗര്‍, നാഗ്പൂര്‍, നാസിക്, പുനെ, സൂരറ്റ്, ബറോഡ തുടങ്ങിയ ഇടങ്ങളിലാണ് നിക്ഷേപ പദ്ധതികള്‍ പരിഗണിക്കുന്നത്.

Back to top button
error: