KeralaNEWS

എസ്‌ഐ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്ത യുവാക്കള്‍ക്കെതിരെ കേസ്

കണ്ണൂര്‍: മാഹി ചൊക്ലിയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ കയ്യേറ്റം. ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് യുവാവിന് പോലീസ് പിഴയിട്ടതിന് പിന്നാലെ എസ്‌ഐ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്ത യുവാക്കള്‍ക്കെതിരെ കേസ് എടുത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.

പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ചാണ് പൊലീസ് യുവാക്കള്‍ക്കെതിരെ കേസ് എടുത്തത്.ഇന്നലെ വൈകീട്ടാണ് ആറ് മണിക്കാണ് കേസിനാസ്പദമായ സംഭവം.

യുവാവ് സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ചൊക്ലി പൊലീസ് പിഴ ഈടാക്കിയിരുന്നു. പിന്നാലെ പൊലീസ് വാഹനം ടൗണിലേക്ക്‌പോകുന്നതിനിടെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് എത്തിയ യുവാവ് എന്തുകൊണ്ടാണ് പൊലീസ് സീറ്റ് ബെല്‍റ്റ് ഇടാത്തതെന്ന് ചൊക്ലി എസ്‌ഐയോട് ചോദിച്ചതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്.

Signature-ad

നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അതുകൊണ്ടാണ് പൊലീസിനെ ചോദ്യം ചെയ്തതെന്നുമാണ് യുവാവ് പറയുന്നത്. പൊലീസും യുവാക്കളും തമ്മിലുള്ള വാക്കേറ്റം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. പൊലീസ് വാഹനം തടഞ്ഞതിനും ഔദ്യോഗിക നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പൊലീസ് യുവാക്കള്‍ക്കെതിരെ
കേസ് എടുത്തിരിക്കുന്നത്.

Back to top button
error: