മാതൃരാജ്യത്തിന്റെ വിമോചനത്തിനായി പോരാടുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി.
‘കുടിവെള്ളം, അവശ്യമരുന്നുകള്‍, വൈദ്യുതി എന്നിവ വിച്ഛേദിക്കുന്നത് പോലുള്ള കടുത്ത നടപടികളിലൂടെ ഇസ്രയേലി സയണിസ്റ്റ് ഭരണകൂടം ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. അന്താരാഷ്ട്ര സമാധാന ചര്‍ച്ചകളിലൂടെ ഉണ്ടാക്കിയ കരാറുകളും സമാധാന വ്യവസ്ഥകളും ലംഘിക്കപ്പെടുകയും പലസ്തീൻ ജനതയെ അവര്‍ ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥികളാക്കുകയും ചെയ്തു,’ എസ്ഡിപിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
‘സൈനിക ഇടപെടലുകളിലൂടെ പലസ്തീനിലെ സാധാരണക്കാര്‍ ദിവസവും കൊല്ലപ്പെടുകയും തടവിലാകുകയും ചെയ്യുന്നു. സമരം ചെയ്യുന്ന പലസ്തീൻ ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിനും കൂട്ടക്കൊലകള്‍ക്കും ഇസ്രായേല്‍ സര്‍ക്കാരിനാണ് പൂര്‍ണ ഉത്തരവാദിത്തം. പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ സമരത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കേണ്ടത് എല്ലാ മനുഷ്യസ്നേഹികളുടെയും കടമയാണ്,’ എസ്ഡിപിഐ കൂട്ടിച്ചേര്‍ത്തു.