CrimeNEWS

മാ നിഷാദാ! മൂന്ന് വര്‍ഷത്തെ പീഡനം, 16 ാം വയസില്‍ മകള്‍ പ്രസവിച്ചു; ഹരിയാനയില്‍ പിതാവിന് വധശിക്ഷ

ചണ്ഡീഗഡ്: ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ച പിതാവിനു സ്‌പെഷല്‍ പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. പിഴയായി 15,000 രൂപയും ഒടുക്കണം. നഷ്ടപരിഹാരമായി പെണ്‍കുട്ടിക്കു 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി പ്രശാന്ത് റാണയാണു ശിക്ഷ വിധിച്ചത്.

അമ്മ മരിച്ച പെണ്‍കുട്ടിയെ മൂന്നു വര്‍ഷം പിതാവ് പീഡിപ്പിച്ചെന്നാണ് കേസ്. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടി പീഡനവിവരം മുത്തശ്ശിയോട് പറയുകയായിരുന്നു. 2020 ഒക്ടോബറില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പിതാവിനെതിരെ പരാതി നല്‍കി. 15 വയസ്സായിരുന്നു ആ സമയത്തു പെണ്‍കുട്ടിയുടെ പ്രായം.

Signature-ad

പിന്നീട് 16 ാം വയസ്സില്‍ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കി. പരിശോധനയില്‍ കുഞ്ഞിന്റെ ഡിഎന്‍എയ്ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. കുഞ്ഞിനെ നിലവില്‍ ഒരു എന്‍ജിഒ ദത്തെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: