KeralaNEWS

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽപ്പാലം നമ്മുടെ കേരളത്തിൽ

ന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകെയുള്ള വേമ്പനാട് പാലം. 4.62 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം.പാലമുൾപ്പടെ ഈ റെയിൽപാതയുടെ ആകെ നീളം 8.86 കിലോമീറ്ററാണ്.

വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് ഈ പാലം ഉൾക്കൊള്ളൂന്നത്.

പാലമുൾപ്പടെയുള്ള ഈ റെയിൽപാതയുടെ പണി 2007 ജൂൺ മാസത്തിലാണ് ആരംഭിച്ചത്. 2010 മാർച്ച് 31ന്  നിർമ്മാണം പൂർത്തിയായി.ഏപ്രിലിൽ പരീക്ഷണ ട്രെയിൻ ഓടിച്ചു. 350 കോടി രൂപയാണ് നിർമ്മാണച്ചിലവ്.നിലവിൽ ചരക്ക് ട്രെയിനുകൾ മാത്രമാണ് ഈ പാതയി‌ലൂടെ നീങ്ങുന്നത്. അ‌തിനാൽ ഇ‌ന്ത്യയിലെ ഏറ്റവും നീളമുള്ള പാലത്തിന്റെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് കഴിയി‌ല്ല.

Signature-ad

80 ശതമാനം ഭാഗവും വെള്ളത്തിനു മുകളിലൂടെയുള്ള ഈ പാലം മൂന്നു ദ്വീപുകൾ താണ്ടിയാണ് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ എത്തുന്നത്. എറണാകുളം കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലം – ബോൾഗാട്ടി ഭാഗത്ത് നിന്നും വേമ്പനാട് പാലത്തിന്റെ മനോഹര ദൃശ്യം കാണാവുന്നതാണ്.കോക്ടൈൽ എന്ന ചിത്രത്തിൽ അനൂപ് മേനോനും സംവൃതയും അഭിനയിച്ച ‘നീയാം തണലിനു താഴെ’ എന്ന ഗാനരംഗത്തിൽ ഈ പാലത്തിന്റെ മനോഹാരിത എടുത്തു കാണിക്കുന്നുണ്ട്.

 

ബിഹാറിലെ സോൺ നദിക്ക് കുറുകെയുള്ള നെഹ്രു സേ‌തുവായിരുന്നു വേമ്പനാട് റെയിൽ ബ്രിഡ്ജ് നിലവിൽ വരുന്നതിന് മുൻപുള്ള രാജ്യത്തെ ഏറ്റവും വ‌‌ലിയ പാലം. 3.065 കിലോമീറ്റർ ആണ് നെഹ്രു സേ‌തുവിന്റെ നീളം.

Back to top button
error: