KeralaNEWS

നോര്‍ക്ക റീജിയണല്‍ ഓഫീസുകളില്‍ അറ്റസ്റ്റേഷന്‍ ഫീ ഒക്ടോബര്‍ മൂന്നു മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രം

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററുകളില്‍ ഫീസടയ്ക്കുന്നത് ഒക്ടോബര്‍ മൂന്നു മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രമാക്കിയെന്ന് അധികൃതര്‍. ഫീസിനത്തില്‍ ഇനി മുതല്‍ നേരിട്ട് പണം സ്വീകരിക്കുന്നതല്ല. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയോ യു.പി.ഐ അധിഷ്ഠിത പേയ്‌മെന്റ് ആപ്പുകള്‍ വഴിയോ ഫീസടയ്ക്കാവുന്നതാണെന്ന് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ അറിയിച്ചു.

ഒക്ടോബര്‍ മൂന്നു മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനായി റീജിയണല്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും സിഇഒ ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 1800 4253 939 ഇന്ത്യയില്‍ നിന്നും +91 88020 12345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം.

Back to top button
error: