CrimeNEWS

അഡ്വാന്‍സ് തുക ആവശ്യപ്പെട്ടതിന് മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരനെ മുറിയെടുക്കാന്‍ എത്തിയവര്‍ ക്രൂരമായി മര്‍ദിച്ചു; യുവാക്കള്‍ കസ്റ്റഡിയില്‍

മാനന്തവാടി: മാനന്തവാടിയിൽ ലോഡ്ജ് ജീവനക്കാരനെ മുറിയെടുക്കാൻ എത്തിയവർ ക്രൂരമായി മർദിച്ചു. അഡ്വാൻസ് തുക ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സന്നിധി ലോഡ്ജിലെ ജീവനക്കാരൻ രാജനാണ് മർദ്ദനമേറ്റത്. മൂക്കിന് പരിക്കേറ്റ രാജനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

28-ാം തീയതി പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. മുറി ചോദിച്ച് യുവാക്കൾ ലോഡ്ജിലെത്തിയ സമയത്ത് രാജൻ മാത്രമാണ് റിസപ്ഷനിലുണ്ടായിരുന്നത്. അഡ്വാൻസ് തുക ആവശ്യപ്പെട്ടപ്പോൾ നാളെ നൽകാമെന്നായിരുന്നു മറുപടി. തുകയില്ലാതെ മുറി നൽകാനാവില്ലെന്ന് രാജൻ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു രാജനെന്ന് ലോഡ്ജ് ഉടമ ഗോവിന്ദരാജ് പറഞ്ഞു.

Signature-ad

അതിക്രമിച്ചു കയറൽ, മർദനം തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് ആദ്യം കേസെടുത്തത്. ഗോവിന്ദരാജിന്റെ മകൻ ലോഡ്ജിൽ എത്തി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഏകപക്ഷീയമായ ക്രൂരമർദനമാണെന്ന് വ്യക്തമായി. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് വധശ്രമമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു. പാനൂർ സ്വദേശികളായ യുവാക്കളാണ് ആക്രമിച്ചതെന്നും ഇരുവരും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നുമാണ് സൂചന

Back to top button
error: