KeralaNEWS

ഇസ്തിരിപ്പെട്ടിയില്‍ നിന്ന് തീപടര്‍ന്ന് വീടിന് നാശനഷ്ടം

തൃശൂർ:ഇസ്തിരിപ്പെട്ടിയില്‍ നിന്ന് തീപടര്‍ന്ന് വീടിന് നാശനഷ്ടം.വടക്കാഞ്ചേരി കരുമത്ര കോളനിയില്‍ മടപ്പാട്ടില്‍ കാര്‍ത്ത്യായനിയുടെ വീടിനാണ് തീപിടിച്ചത്.

ഇസ്തിരിപ്പെട്ടി ഓഫ് ചെയ്യാന്‍ മറന്നതാണ് തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മേശയും അടക്കം കത്തിനശിച്ചു. അപകടം നടക്കുമ്ബോള്‍ വീട്ടില്‍ ആളില്ലാതിരുന്നത് കൊണ്ട് ആപത്ത് ഒഴിവായി. കാര്‍ത്ത്യായനിയും മകളും പേരക്കുട്ടികളുമാണു ഇവിടെ താമസം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: