ന്യൂഡൽഹി:ഇന്ത്യൻ പേസ് ബൗളർ സിറാജിനെതിരെ വര്‍ഗീയ വിദ്വേഷം ചൊരിഞ്ഞ് സംഘപരിവാർ പ്രൊഫൈലുകൾ.അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യ ഏഷ്യാ കപ്പ് കിരീടം ചൂടിയപ്പോള്‍ സിറാജാണ് മുന്നില്‍ നിന്ന് നയിച്ചത്.എന്നിട്ടും താരത്തിനെതിരെ വർഗീയ അധിക്ഷേപം തുടരുകയാണ് ബിജെപി- സംഘപരിവാർ ടീമുകൾ.
ഒരോവറില്‍ നാല് വിക്കറ്റുള്‍പ്പെടെ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജിന്റെ ഉജ്ജ്വല പ്രകടനമാണ് ശ്രീലങ്കയെ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറില്‍ (50) പുറത്താക്കിയത്.
ഇന്ത്യ പത്ത് വിക്കറ്റ് ജയം നേടി കിരീടം നേടിയതിന്റെ ആഘോഷങ്ങള്‍ക്കിടെയാണ് വര്‍ഗീയ വിദ്വേഷവുമായി ചിലർ എത്തിയിരിക്കുന്നത്. അഭിമാന നേട്ടത്തില്‍ നില്‍ക്കുന്ന സിറാജിന്റെ മതം തന്നെയാണ് ഇവരെ അസ്വസ്തമാക്കുന്നത്.
വിദ്വേഷം വളര്‍ത്തുന്ന ഒരു പോസ്റ്റില്‍ ‘കോമേടി വാലി’ എന്ന പ്രൊഫൈല്‍ സിറാജിന്റെ കുടുംബാംഗങ്ങളെപ്പോലും ലക്ഷ്യംവെച്ചുള്ളതായിരുന്നു.
“ചെറുപ്പത്തില്‍ പിതാവ് ബോംബ് എങ്ങനെ എറിയാമെന്നാണ് പഠിപ്പിച്ചത്. ഇപ്പോള്‍ ഞാൻ പന്ത് എങ്ങനെ എറിയാമെന്ന് പഠിച്ചു.” സിറാജിന്റെ ചിത്രത്തോടൊപ്പം ചേര്‍ത്ത വരികള്‍ ഇതായിരുന്നു.
പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന്റെ പോസ്റ്റിന് വന്ന മറുപടികളില്‍ ഒന്ന് നെറ്റ് പ്രാക്ടീസ് എന്ന ക്യാപ്ഷനില്‍ തൊപ്പി ധരിച്ച് കല്ലേറ് നടത്തുന്ന ആള്‍ക്കൂട്ടത്തിന്റെ ചിത്രമായിരുന്നു.
എന്നാല്‍, വര്‍ഗീയവാദികളുടെ ഇത്തരം ട്രോളുകള്‍ക്ക് ശക്തമായ മറുപടി നല്‍കി നിരവധി ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.