കോഴിക്കോട്:നിപ പേടിയിൽ അടയ്ക്ക പറിക്കാൻ ആളില്ലാതായതോടെ വിപണിയിൽ അടയ്ക്ക വില കുതിക്കുന്നു.വവ്വാലുകളുടെ ഇഷ്ടഭക്ഷണമാണത്രേ അടയ്ക്കയുടെ നീര്.
അടയ്ക്ക വഴി നിപ പകരുമെന്ന പ്രചാരണം വ്യാപകമായതിനു പിന്നാലെ പൊഴിഞ്ഞു വീഴുന്ന അടയ്ക്കകളും പറമ്പിൽ അതേപടി കിടക്കുകയാണ്.നാളികേര വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ അടയ്ക്കയെ ആശ്രയിച്ചുവരികയായിരുന്നു. അടയ്ക്ക തൊടരുത്, പിടിക്കരുത് എന്ന തരത്തില്‍ പ്രചരണം മുറുകിയതോടെ കര്‍ഷകരും ഭയന്ന് പിന്മാറുകയാണ്.
കവുങ്ങിന്‍ ചുവട്ടിലെല്ലാം ഇഷ്ടംപോലെയാണ് അടയ്ക്ക വീണുകിടക്കുന്നത്. പെറുക്കിയെടുക്കുന്നവരും കര്‍ഷകരും നിപ കാരണം ഒരു പോലെ പിന്മാറിയപ്പോൾ അടയ്ക്ക വില റോക്കറ്റ് പോലെയാണ് മുന്നോട്ട് കുതിക്കുന്നത്.