സംഭവത്തിൽ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹം കഴിഞ്ഞ് 35 ദിവസമായിട്ടും ശരീരിക ബന്ധത്തിലേര്‍പ്പെടാൻ സാധിച്ചില്ലെന്നും ഭാര്യസമ്മതിക്കുന്നില്ലെന്നും കാട്ടിയാണ് ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ചത്.
തുടർന്ന് കുടുംബകോടതി ഭർത്താവിന് വിവാഹമോചനം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്.
ലൈംഗിക ബന്ധമില്ലാത്ത വിവാഹം വെറുക്കപ്പെട്ടതാണെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത് അധ്യക്ഷനും ജസ്റ്റിസ് നീന ബൻസാല്‍ കൃഷ്ണ അംഗവുമായ ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തിലുണ്ടാകുന്ന നിരാശയെക്കാള്‍ മാരകമായതൊന്നും വിവാഹബന്ധത്തിലുണ്ടാകാനില്ല. പുതുതായി വിവാഹിതരായവരായതിനാല്‍ ലൈംഗിക ബന്ധം നിഷേധിച്ചുവെന്ന കാരണം കൊണ്ട് തന്നെ വിവാഹമോചനം സാധ്യമാണെന്നും കോടതി നിരീക്ഷിച്ചു.