Month: September 2023

  • India

    വിടമാട്ടേൻ..! അരിക്കൊമ്ബൻ വീണ്ടും ജനവാസമേഖലയില്‍

    ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ച അരിക്കൊമ്ബൻ വീണ്ടും ജനവാസ മേഖലയിലെത്തി. 25 കിലോമീറ്ററിലേറെ ദൂരം താണ്ടി മാഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്ബൻ എത്തിയത്. 2000ഓളം തൊഴിലാളികള്‍ ഉള്ള പ്രദേശമാണിത്. ആനയെ തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചാരിച്ചത്. അതേസമയം, അരിക്കൊമ്ബൻ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത് കുതിരവട്ടിയിലാണ്. ഇതും സംരക്ഷിത വനമേഖല എന്നാണ് തമിഴ്നാട വനം വകുപ്പ് പറയുന്നത്. എന്നാല്‍ അരിക്കൊമ്ബൻ തിരിച്ച്‌ കേരളത്തിലേക്ക് വരാൻ സാധ്യത ഇല്ലെന്നും തമിഴ്നാട് വനം വകുപ്പ് പറയുന്നു. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമായത് കൊണ്ട് കേരളത്തിലേക്കെത്താൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

    Read More »
  • NEWS

    ഹിന്ദു സ്വയംസേവക സംഘത്തിന്  യുഎസ് കോണ്‍ഗ്രസ് അംഗീകാരം

    ദല്‍ഹി: ഹിന്ദു സ്വയംസേവക സംഘത്തിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം. അമേരിക്കയിലുടനീളമുുള്ള സേവനപ്രവർത്തനങ്ങൾ മാനിച്ചാണിത്.അംഗീകാരപത്രം കോണ്‍ഗ്രസ് വുമണ്‍ ഡെബി ലെസ്‌കോ സമ്മാനിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തി അമേരിക്കയില്‍ കഴിയുന്നവര്‍ക്കുവേണ്ടി ക്ലീവ് ലാന്‍ഡില്‍ നടത്തുന്ന വണ്‍ വേള്‍ഡ് ഡേ ആഘോഷങ്ങളില്‍ ഹിന്ദു സ്വയംസേവക സംഘത്തിന് ബൂത്ത് സജ്ജീകരിക്കാനുള്ള അവസരം ലഭിച്ചതും അംഗീകാരത്തിന്റെ ഭാഗമായി. 28 രാജ്യങ്ങളില്‍ നിന്നായി മുപ്പതിനായിരത്തിലധികം പേര്‍ പങ്കുചേര്‍ന്ന ഉത്സവമാണിത്.  ‍ സേവാസംരംഭങ്ങളില്‍ അമേരിക്കയിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച്‌ എച്ച്‌എസ്‌എസ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് പരിഗണനയ്‌ക്ക് കാരണമായത്. എട്ട് നഗരങ്ങളിലായി 19 സംഘടനകളാണ് ഇത്തരത്തില്‍ എച്ച്‌എസ്‌എസിന്റെ പ്രവര്‍ത്തനത്തിലൂടെ സേവാസംരംഭങ്ങളില്‍ ഒത്തുചേര്‍ന്നതെന്ന് ഡെബി ലെസ്‌കോയുടെ ഓഫീസ് അറിയിച്ചു.

    Read More »
  • NEWS

    ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ  കാനഡ പുറത്താക്കി

    ന്യൂഡൽഹി:കൊലപാതക കേസിന് പിന്നില്‍ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി.കാനഡയിലെ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് കനേഡിയൻ ഗവണ്‍മെന്റിന്റെ നീക്കം. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാര്‍ റായിയെയാണ് പുറത്താക്കിയത്. ഹര്‍‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ച്‌ ഹര്‍ദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.

    Read More »
  • NEWS

    സ്വന്തം പെൺമക്കളെ വിവാഹം കഴിക്കുന്ന പിതാക്കന്മാർ

    ബംഗ്ലാദേശിലെ തെക്ക് കിഴക്കന്‍ മേഖലയിലുള്ള മാധോപ്പൂര്‍ വനമേഖലയിൽ അധിവസിക്കുന്ന ആദിവാസിഗോത്രമാണ് ‘മണ്ടി’. വളരെ വിചിത്രവും,അമ്പരപ്പിക്കുന്നതുമായ ആചാരം ഇന്നും ഇവർക്കിടയിൽ നിലനില്‍ക്കുന്നു. അതായത് സ്വന്തം മകളെ പിതാവിന് വിവാഹം കഴിക്കാം വ്യക്തമായിപ്പറഞ്ഞാൽ അമ്മയെപ്പോലെതന്നെ മകളും, അച്ഛന്റെ ഭാര്യയാകുന്നു.ഇവരില്‍ 90 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്.വളരെ ചെറുപ്രായത്തിൽ തന്നെ ഇവരുടെ വിവാഹം നടത്തുന്നു.ഗോത്ര പാരമ്പര്യവും, ഊരു മുഖ്യന്മാരുടെ ആജ്ഞയും അനുസരിക്കാതെ ഇവർക്ക് തരമില്ല.   മഹാരോഗങ്ങളും .ഭൂതപ്രേതശക്തികളുടെ ആക്രമണവും ഒഴിവാക്കാന്‍ സമൂഹത്തിലെ പെണ്‍കുട്ടികള്‍ ഇങ്ങനെ വിവാഹിതരാകണമെന്നതാണ് കല്‍പ്പന.  പിതാവിനെ വിവാഹം കഴിക്കണമെന്ന കല്‍പ്പന അംഗീകരിക്കാതെ ഓടിപ്പോകുന്ന പെണ്‍കുട്ടികള്‍ ചുവന്ന തെരുവുകളിലും, സാമൂഹ്യവിരുദ്ധരുടെ കൈയ്യിലുമായിരിക്കും ചെന്നു പെടുന്നത്. ഇത്തരത്തിൽ ചാടിപ്പോയ നിരവധി പേരെ സർക്കാർ തന്നെ മുൻകൈ എടുത്ത് തൊഴില്‍ അഭ്യസിപ്പിച്ച്, ധാക്കയിലെ ബ്യൂട്ടി പാര്‍ലറുകളിലും , വീടുകളിലുമൊക്കെ ഹോം നേഴ്സായും മറ്റും ജോലി തരപ്പെടുത്തി നല്‍കുന്നുണ്ട്. പെണ്‍കുട്ടികളുടെ ക്ഷേമത്തിനും ,സുരക്ഷയ്ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കുമായി സര്‍ക്കാര്‍ സഹായത്തോടെ ഒരു സമിതി (ആച്ചിക് – മാച്ചിക്) ഇപ്പോള്‍…

    Read More »
  • Food

    കൊതിയൂറും ചിക്കൻ ലെഗ് ഫ്രൈ

    ചിക്കൻ ഉണ്ടെങ്കിൽ ബാക്കി വിഭവങ്ങൾക്ക് ഊണ് മേശയിൽ ഡിമാന്റ് കുറയുന്നത് പതിവാണ്.കാരണം ചിക്കൻ വിഭവങ്ങൾ ഭൂരിഭാഗം പേരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. ഇതിൽത്തന്നെ ചിക്കൻ കറി വെച്ചു കഴിക്കുന്നതിനേക്കാൾ പൊരിച്ചു കഴിക്കുന്നതാണ് കൂടുതൽ പേർക്കുമിഷ്ടം.അതിലോ, ചിക്കൻ കാലിനായിരിക്കും ആവശ്യക്കാരേറെയും. മൃദുവായ മാംസവും രുചിയുമാണ് കോഴിക്കാൽ പൊരിച്ചതിനെ പ്രിയങ്കരമാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ ലെഗ് റെസിപ്പി ഇവിടെ പരിചയപ്പെടാം. ചേരുവകൾ കോഴിക്കാൽ : 2 എണ്ണം കാശ്മീരി മുളകുപൊടി: 1 ടേബിൾസ്പൂൺ മഞ്ഞൾ പൊടി: 1/4 ടേബിൾസ്പൂൺ ഉപ്പ്: ആവിശ്യത്തിന് വെളിച്ചെണ്ണ: 20 മില്ലി ചെറുള്ളി: 15 ഗ്രാം വെളുത്തുള്ളി: 10 ഗ്രാം വറ്റൽമുളക്: 4 എണ്ണം കറിവേപ്പില: 5 എണ്ണം ചെറുതായി അരിഞ്ഞത് പകുതി നാരങ്ങ നീര് തയ്യാറാക്കുന്ന രീതി ) വെളുത്തുള്ളി, ചെറുള്ളി, വറ്റൽമുളക് ചതച്ചു വക്കുക 2) കോഴിക്കാൽ നന്നായി വരഞ്ഞ് എല്ലാ ചേരുവകളും ചേർത്തുകൊണ്ട് നന്നായി മിക്സ് ചെയ്തു മിനിമം 30 മിനിറ്റ് വക്കുക 3) നോൺസ്റ്റിക്ക്…

    Read More »
  • Kerala

    വിതുരയിൽ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു

    തിരുവനന്തപുരം വിതുരയിൽ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. വിവാഹാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്. സീരിയൽ ലൈറ്റ് മരത്തിൽ എറിഞ്ഞപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ തന്നെ സനോഫറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    മറൈൻഡ്രൈവിൽ ഒരു ബോട്ട് ഡ്രൈവിംഗ്

    കൊച്ചി കണ്ടാൽ അച്ചി വേണ്ടാന്നാണ് ചൊല്ല്.കായലിലെ നിരവധി ദ്വീപുകൾ ചേർന്ന അതി സുന്ദര‌മായ സ്ഥലമാണ് കൊച്ചി. ബോട്ടുകളും ഫെറികളും ആണ് ഈ ദ്വീപുകൾ സന്ദർശി‌ക്കാനുള്ള പ്രധാന മാർഗം. മറൈൻഡ്രൈവിൽ നിന്നാണ് എല്ലാം ബോട്ടുകളും ‌പുറപ്പെടു‌ന്നത്. കൊച്ചിക്കാ‌യലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന മറൈൻ ഡ്രൈ‌‌വ് പ്രഭാത സവാരിക്കും സായാഹ്ന ‌സവാരിക്കും പ‌റ്റിയ സ്ഥലമാണ്.സഞ്ചാരികളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് വ്യത്യസ്തമായ ബോട്ടുകൾ മറൈൻ ഡ്രൈവിൽ ഉണ്ട്. ജലഗതാഗത വകുപ്പിന്റെ ഫെറികളാണ് അവയിൽ ഏറ്റ‌വും ചെ‌ലവു കുറഞ്ഞവ. മറൈൻഡ്രവ്, വൈപ്പിൻ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ ഫെറിയിലും യാത്ര ചെയ്യാം. സന്ദർശകർക്ക് ഫൈബർഗ്ലാസ് ബോട്ട് വാടകയ്ക്ക് എടുക്കാം. കൊച്ചി ഹാർബർ, ഷിപ്പ്‌യാർഡ്, ചൈനീസ് ഫിഷിംഗ് നെറ്റ് എ‌ന്നിവയിക്കെ ഈ ബോട്ടിൽ സന്ദർശിക്കാം. കേരള ഷി‌പ്പിംഗ് ആൻഡ് ഇൻലാൻഡ് നാവി‌ഗേഷൻ ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനമാണ് ഈ ബോട്ട് സർവീസ് ‌നടത്തുന്നത്. മെർമെ‌യ്ഡ് എന്ന പേരിൽ സ്പീഡ് ബോട്ട് സർവീസും ഇവിടെ നടത്തുന്നുണ്ട്. 8 പേർക്ക് കയറാവുന്ന ഈ ബോട്ടി‌ന് ഒരു മണിക്കൂർ നേരത്തെ…

    Read More »
  • Kerala

    നാളെയാണ് നാളെയാണ് ആ സുദിനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 മണിക്ക്

    നാളെയാണ്…നാളെയാണ്… അതേ, നാളെയാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി 25 കോടി രൂപയുടെ സമ്മാനം അടങ്ങുന്നതാണ് ഓണം ബമ്പർ. രാജ്യത്ത് ഏറ്റവും ഉയർന്ന ലോട്ടറി സമ്മാനവും ഓണം ബംപറിന്റേതാണ്. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക. 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ വർധിപ്പിച്ചു. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ഇതു ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. ആകെ സമ്മാനങ്ങൾ കഴിഞ്ഞവർഷം 3,97,911 ആയിരുന്നത് ഇക്കുറി 5,34,670 ആയി വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. അഞ്ചാം…

    Read More »
  • Kerala

    ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ താത്പര്യമില്ല; ഒന്നര മാസത്തെ ലീവെടുത്ത് ബിജു പ്രഭാകര്‍ 

    തിരുവനന്തപുരം:എ.കെ.ശശീന്ദ്രനാണ് ഗതാഗത മന്ത്രിയെങ്കില്‍, കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് തുടരാമെന്ന് ബിജു പ്രഭാകർ. സി.എം.ഡി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്‌ നേരത്തെ ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു.  മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി മേധാവിയാകാൻ താത്പര്യമില്ലെന്നാണ് വിവരം.ഇന്നു മുതല്‍ ഒന്നര മാസം ബിജു പ്രഭാകര്‍ ലീവിലായിരിക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എ.കെ.ശശീന്ദ്രനായിരുന്നു ഗതാഗതവകുപ്പ് മന്ത്രി. പ്രൊഫ. സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കരണ പരിപാടികള്‍ തുടങ്ങിവച്ചത് ശശീന്ദ്രനായിരുന്നു. തൊഴിലാളി സംഘടനകളുമായി സമരസപ്പെട്ട് പോകുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അതേസമയം നവംബറില്‍ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഗണേശ്‌കുമാറിന് വനം വകുപ്പ് നല്‍കി  വനം മന്ത്രി എ.കെ. ശശീന്ദ്രന് ഗതാഗതവകുപ്പ് നല്‍കുമെന്നാണ് സൂചന.ഗതാഗതം വേണ്ടെന്ന് നേരത്തെ തന്നെ ഗണേശ്‌കുമാര്‍ ഇടതു മുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നു. ഗതാഗത വകുപ്പിനെതിരെ ഗണേശ് നേരത്തേ പരസ്യവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. സിനിമ ഉള്‍പ്പെടുന്ന സാംസ്കാരിക വകുപ്പ് വേണമെന്നാണ് ഗണേശ്‌കുമാറിന്റെ ആഗ്രഹമെങ്കിലും അത് നൽകാനാവില്ലെന്ന് സിപിഐഎം ഗണേശിനെ അറിയിച്ചിട്ടുണ്ട്.

    Read More »
  • Kerala

    പത്തനംതിട്ടയുടെ പകിട്ട് ഇതൊക്കെയാണ് !!

    ഇത്‌  പത്തനംതിട്ട പമ്പയും ശബരിമലയും തെക്കേമലയും മെഴുവേലിയും തിരുവല്ല മഞ്ഞിനിക്കര ഇലവുംതിട്ട കടമ്പനാട് കലഞ്ഞൂർ കൂടൽ ചെന്നീർക്കര പന്തളം നിരണം കുമ്പഴ ചെങ്ങറ അടവി പരുമലയും പുതുശ്ശേരിമലയും ചെറുകോൽപ്പുഴയും മലയാലപ്പുഴയും വയ്യാറ്റുപുഴയും ആറാട്ടുപുഴയും റാന്നിയും കോന്നിയും കൊടുമണ്ണും മാരാമണ്ണും അയിരൂരും അടൂരും തട്ടയും കൈപ്പട്ടൂരും നരിയാപുരവും വള്ളിക്കോടും വാഴമുട്ടവും പ്രമാടവും പ്രക്കാനവും ഓമല്ലൂരും ഇളകൊളളൂരും വെട്ടൂരും തടിയൂരും ഇലന്തൂരും കവിയൂരും ഏഴുമറ്റൂരും പുതിയകാവും തെള്ളിയൂർകാവും ആറന്മുളയും വടശ്ശേരിക്കരയും പെരുന്തേനരുവിയും കോഴഞ്ചേരിയും ഗവിയും ആങ്ങമുഴിയും മണ്ണടിയും ചുങ്കപ്പാറയും കടമ്മനിട്ടയും കുമ്പഴയും തിരുവല്ലയും അടവിയും കൊടുന്തറയും മാലക്കരയും പന്തളവും വെണ്ണിക്കുളവും വാഴക്കുന്നവും നിരണവും പൂങ്കാവും ഏഴംകുളവും വെട്ടിപ്പുറവും ചിറ്റാറും മണിയാറും മൂഴിയാറും പെരുനാടും പെരിങ്ങനാടും സീതത്തോടും കക്കാടും കുമ്പനാടും തണ്ണിത്തോടും പുല്ലാടും ഇരവിപേരൂരും മേക്കൊഴൂരും കീക്കൊഴൂരും ചന്ദനപ്പള്ളിയും കുമ്പഴയും മലയാലപ്പുഴയും മൈലപ്രയും ചാലാപ്പള്ളിയും ആനന്ദപ്പള്ളിയും മല്ലപ്പള്ളിയും ഏനാത്തും പിന്നെ കൊമ്പനു നെറ്റിപട്ടം പോലെ കുറെ സ്ഥലങ്ങളും .  ഏറ്റവും കൂടുതൽ ആരാധനാലയങ്ങളുള്ള മൈലപ്രയും സ്നേഹമുള്ളവരുടെ …

    Read More »
Back to top button
error: