1961 ലെ ആദായ നികുതി നിയമം സെക്ഷൻ 194ബി പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം അനുവദിക്കുകയുള്ളൂ. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) യാണ് ഈടാക്കുന്നത്. സമ്മാനര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും.
50 ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ചവര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. 50 ലക്ഷം- 1 കോടിക്ക് കീഴില്‍ 10 ശതമാനവും 1-2 കോടി വരെ 15 ശതമാനവും 2-5 കോടി വരെ 25 ശതമാനവുമാണ് സര്‍ചാര്‍ജ്. 5 കോടിക്ക് മുകളില്‍ 37 ശതമാനം സര്‍ചാര്‍ജ് നല്‍കണം. ഇതോടൊപ്പം ഹെല്‍ത്ത് ആൻഡ് എജ്യുക്കേഷൻ സെസ് ആയി 4 ശതമാനം ഈടാക്കും.
1 കോടി രൂപ സമ്മാനമടിച്ചാല്‍
1 കോടി രൂപ സമ്മാനമടിച്ചാല്‍ 10 ശതമാനം ഏജന്റ് കമ്മീഷൻ പോകും. 10 ലക്ഷം രൂപ ഈ ഇനത്തില്‍ സമ്മാന തുകയില്‍ നിന്ന് കുറയും. ബാക്കി 90 ലക്ഷം രൂപയില്‍ നിന്നാണ് ടിഡിഎസ് ഈടാക്കുന്നത്. 30 ശതമാനം നിരക്കിലാണ് ലോട്ടറി സമ്മാനത്തില്‍ നിന്ന് നികുതി ഈടാക്കുക. 30 ശതമാനം ടിഡിഎസ് ഈടാക്കുമ്ബോള്‍ 27 ലക്ഷം രൂപ കുറവ് വരും. ബാക്കിയുള്ളത് 63 ലക്ഷം രൂപയാണ്.
സമ്മാനതുക 50 ലക്ഷം രൂപയ്ക്ക് മുകളിലാകുമ്ബോള്‍ സര്‍ച്ചാര്‍ജ് ബാധകമാകും. 50 ലക്ഷം മുതല്‍ 1 കോടി വരെ 10 ശതമാമനാണ് സര്‍ചാര്‍ജ്. നികുതിയായി അടച്ച തുകയുടെ 10 ശതമാനമാണ് സര്‍ച്ചാര്‍ജ് അടയ്ക്കേണ്ടത്. 27 ലക്ഷം രൂപയുടെ 10 ശതമാനമായ 2.70 ലക്ഷം രൂപ സര്‍ചാര്‍ജ് ഇനത്തില്‍ പോകും.
അടുത്തത് ഹെല്‍ത്ത് ആൻഡ് ഏജ്യുക്കേഷൻ സെസും നല്‍കണം. ടിഡിഎസ് ആയി ഈടാക്കിയ തുകയുടെ 4 ശതമാനം ആണ് സെസ് നല്‍കേണ്ടത്. 1,18,000 രൂപ സെസ് ആയി ഈടാക്കും. ഏജൻസി കമ്മീഷനും നികുതിയും സര്‍ചാര്‍ജും സെസും കിഴിച്ചാല്‍ 59,11,200 രൂപ ലോട്ടറിയിടിച്ച വ്യക്തിക്ക് ലഭിക്കും.
ഓണം ബംബർ 25 കോടി അടിച്ചാൽ
125.54 കോടി രൂപയാണ് ഇത്തവണ മൊത്തത്തിൽ സമ്മാനമായി നല്‍കുന്നത്.ഒന്നാം സമ്മാനം 25 കോടി നല്‍കുമ്ബോള്‍ രണ്ടാം സമ്മാനം ഇത്തവണ 20 പേര്‍ക്കായാണ് ലഭിക്കുന്നത്. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനവുമുണ്ട്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും.500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.