
സതീഷ് കുമാറുമായി വര്‍ഷങ്ങളായുള്ള പരിചയമാണെന്നും വായ്‌പ ഇടപാടുകളില്‍ സഹായിച്ചിട്ടില്ലെന്നും കണ്ണന്‍ പറഞ്ഞു. ഇ.ഡിയേക്കാള്‍ വലിയ ആളാണോ അനില്‍ അക്കരയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്ത പച്ചക്കള്ളമാണെന്നും ബി.ജെ.പി. നടത്തിയ ജാഥ രാഷ്ര്‌ടീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇഡി റെയ്‌ഡ് അല്ല പരിശോധനയാണ് നടത്തിയത്. ബാങ്കിലെ അക്കൗണ്ടിലെ വിവരങ്ങള്‍ പരിശോധിക്കുകമാത്രമാണ് ഇ.ഡി. ചെയ്‌തത്. സതീഷിന്റെ അക്കൗണ്ട് രേഖകള്‍ തേടി. അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇ.ഡി. കൊണ്ടുപോയെന്നും എം.കെ. കണ്ണന്‍ വ്യക്‌തമാക്കി. തന്നോട് ബാങ്കിലെത്താന്‍ ഇഡി ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് ചെന്നത്. തൃശൂര്‍ സഹകരണ ബാങ്കില്‍ സതീഷിന് ചെറിയ നിക്ഷേപങ്ങള്‍ മാത്രമാണ് ഉള്ളതെന്നും എം.കെ. കണ്ണന്‍ പറഞ്ഞു.
എ.സി. മൊയ്‌തീന്‍ ജയിലില്‍ പോകുമെന്ന് പറയുന്നത് അനില്‍ അക്കരയാണ്.ഇതിൽ ബി.ജെ.പി.-ഇ.ഡി.-കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് വ്യക്‌തമാകുന്നതെന്നും എം.കെ. കണ്ണന്‍ ആരോപിച്ചു
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan