KeralaNEWS

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന്‍ സ്വകാര്യ ബസിടിച്ച്‌ മരിച്ചു

തിരുവനന്തപുരം: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന്‍ സ്വകാര്യ ബസിടിച്ച്‌ മരിച്ചു.
കല്ലമ്ബലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് മര്‍ഹാന്‍(10) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ വര്‍ക്കല ആയുര്‍വേദ ആശുപത്രിക്ക് സമീപം അണ്ടര്‍ പാസേജ് തുടങ്ങുന്ന സ്ഥലത്താണ് അപകടം. വര്‍ക്കല ഭാഗത്തേയ്ക്ക് അമിതവേഗതയില്‍ എത്തിയ ഗോകുലം എന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം . ബസ്സ് സ്‌കൂട്ടറില്‍ ഇടിക്കുകയും മാതാവും സ്‌കൂട്ടറും റോഡിന്റെ ഇടത് ഭാഗത്തേയ്ക്ക് വീഴുകയും മര്‍ഹാന്‍ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു.

Signature-ad

മര്‍ഹാന്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ചുപോവുകയും തലയിലൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Back to top button
error: