Month: September 2023
-
India
ഹണിമൂൺ കഴിഞ്ഞു; കാമുകനോടൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്ക് പോയ യുവതിക്ക് ഇന്ത്യയിൽ തിരിച്ചെത്തണമെന്ന്
ന്യൂഡല്‍ഹി: ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാന്‍ പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി അഞ്ജുവിന് ഇന്ത്യയിലേക്ക് തിരിച്ചെത്തണമെന്ന്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് പാകിസ്താനിലേക്ക് പോയത്. നാട്ടിലുള്ള മക്കളെ കാണാത്തതിനാല്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ് അഞ്ജു എന്ന് പാകിസ്താനിലെ ഭര്‍ത്താവ് നസറുല്ല(29) ആണ് അറിയിച്ചത്.പാക്കിസ്ഥാനിലേക്ക് കടന്ന് ജൂലൈ 25നു നസറുല്ലയെ അഞ്ജു വിവാഹം ചെയ്തിരുന്നു. പിന്നാലെ ഫാത്തിമ എന്ന് പേരും സ്വീകരിച്ചിരുന്നു. വാഗ ബോര്‍ഡര്‍ വഴിയാണ് അഞ്ജു ഇസ്ലാമബാദിലേക്ക് കടന്നത്. ഭര്‍ത്താവ് അരവിന്ദിനോട് കുറച്ച് ദിവസത്തേക്ക് ജയ്പൂരിലുള്ള തന്റെ കുടുംബവീട്ടിൽ പോകുന്നെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്നും പോയത്. 2019 മുതല്‍ സമൂഹമാധ്യമത്തിലൂടെയാണ് അഞ്ജു നസറുല്ലയെ പരിചയപ്പെടുന്നത്. ആ പരിചയമാണ് അതിര്‍ത്തി കടന്നുള്ള വിവാഹത്തിലെത്തിയത്. എന്നാല്‍ അഞ്ജു പാകിസ്ഥാനില്‍ എത്തിയത് വിവാഹം കഴിക്കാനല്ലെന്നാണ് നസ്രുള്ളയുടെ കുടുംബം പറഞ്ഞിരുന്നത്. കൃത്യമായ രേഖകളുമായാണ് അഞ്ജു പാകിസ്ഥാനിലെത്തിയത്.തുടർന്ന് കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു.
Read More » -
Kerala
ജാതീയതയുടെ കുമിളകളെ ഗുരു പൊട്ടിച്ചുകളഞ്ഞിട്ട് ഒരു നൂറ്റാണ്ട് തികയാറാവുന്നു; എന്നിട്ടും പൊട്ടുന്ന കുരുക്കൾ
ഒരിക്കൽ മഹാകവി ഉള്ളൂർ, ശ്രീനാരായണ ഗുരുവിനെ കാണാനെത്തി. തന്‍റെ കാർ ശിവഗിരിക്കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനയ്‍ക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു അദ്ദേഹം കുന്നിന്റെ പടവുകൾ കയറി. കുന്നിനു മുകളിൽ ശ്രീനാരായണഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്. മധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ദളിത് കുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു. വേഷംകൊണ്ടും രൂപംകൊണ്ടും അത്ര യോഗ്യരല്ലാത്ത ദളിത് കുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി. വേടകിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ.. നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ്, ഉള്ളൂർ..…
Read More » -
NEWS
കാനഡയിൽ ജീവിക്കുന്ന വിദ്യാർഥികളും ജോലിക്കാരുമായ 14 ലക്ഷത്തിലേറെ ഇന്ത്യക്കാർ ഭീതിയിൽ; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത് ഇവരെ എങ്ങനെ ബാധിക്കും?
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞിരുന്നു. അതിനുശേഷമാണ് ബന്ധം കൂടുതൽ വഷളായത്. ഇരു രാജ്യങ്ങളും ഉന്നത നയതന്ത്രജ്ഞരെ പരസ്‌പരം പുറത്താക്കുകയും ആരോപണളും പ്രത്യാരോപണങ്ങളും തുടരുകയും ചെയ്യുന്നു. ഇതിനിടയിൽ, കാനഡയിൽ താമസിക്കുന്ന പൗരന്മാരോട് ജാഗ്രത പാലിക്കാനും ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുക എന്ന ഉദ്ദേശത്തോടെ കാനഡയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കുമാണ് ആശങ്ക കൂടുതൽ. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകുന്നത് അവിടെ താമസിക്കുന്ന ഇന്ത്യക്കാരിൽ എന്ത് സ്വാധീനം ചെലുത്തും എന്നതാണ് ചോദ്യം. കാനഡയിൽ ഇന്ത്യക്കാരുടെ പങ്ക് കാനഡയിലെ ജനസംഖ്യ ഏകദേശം 37 ദശലക്ഷമാണ്, അതിൽ 1.4 ദശലക്ഷം ആളുകൾ ഇന്ത്യൻ വംശജരാണ്. 2021 ലെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം…
Read More » -
Kerala
മാലിന്യത്തില്‍ നിന്ന് കിട്ടിയ പത്തുപവന്റെ മാല ഉടമയെ തിരിച്ചേല്‍പ്പിച്ച് ഹരിതസേന അംഗങ്ങള്‍
കൊച്ചി:വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്നതിനിടയിൽ മാലിന്യത്തില്‍ നിന്ന് കിട്ടിയ 10 പവന്റെ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിതസേന അംഗങ്ങൾ. എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവുമാണ് തങ്ങളുടെ പത്തരമാറ്റ് മനസ്സുകൊണ്ട് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കൈയ്യടി നേടിയത്. പത്ത് പവന്റെ സ്വര്‍ണമാലയാണ് മാലിന്യത്തില്‍ നിന്ന് ഇവര്‍ക്ക് കിട്ടിയത്. കണ്ണൊന്ന് മഞ്ഞളിക്കാതെ ഇവര്‍ പിന്നീട് പരിശ്രമിച്ചത് ആ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുകൊടുക്കുകയായിരുന്നു. ഹരിതകര്‍മ്മസേന എന്ന നാടിന്റെ ശുചിത്വ സൈന്യത്തിന്റെ സത്യസന്ധതയുടെയും ആത്മാര്‍ഥതയുടെയും അനുഭവസാക്ഷ്യങ്ങളില്‍ ഒടുവിലത്തേതാണിത്. കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍ മാലിന്യത്തില്‍ നിന്ന് ലഭിച്ച അരലക്ഷം രൂപ തിരികെ നല്‍കിയ ഹരിതകര്‍മ്മസേനാംഗങ്ങളായ സി സുശീലയെയും പി വി ഭവാനിയും നേരത്തെ ശ്രദ്ധ നേടിയിരുന്നു.
Read More » -
Kerala
കനത്ത മഴ ;വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കോട്ടയം: ജില്ലയിലെ കിഴക്കൻ മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. അടുത്ത മൂന്ന് ദിവസങ്ങളില്‍ രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. കോട്ടയം കളക്ടര്‍ വി വിഗ്നേശ്വരിയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. തലനാട് വെള്ളാനിയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റബ്ബര്‍ മെഷീൻപുര ഒഴുകിപ്പോയി. റോഡില്‍ മുഴുവനും കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. നിലവില്‍ വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. തീക്കോയി, അടുക്കം, ഒറ്റയീട്ടി എന്നീ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു.
Read More » -
NEWS
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് വിജയം
ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് വിജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. പെനാൽറ്റിയിലൂടെ സൂപ്പർ താരം സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് കാഴ്ചവെച്ചത്. ആക്രമിച്ചുകളിക്കുന്നതിൽ ഇന്ത്യ മുന്നിട്ടുനിന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലാണ് ഗോൾ പിറന്നത്. മത്സരത്തിന്റെ 83-ാം മിനിറ്റിൽ ബംഗ്ലാദേശ് ടീം നായകൻ റഹ്മത് ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ വീഴ്ത്തിയതിനെത്തുടർന്ന് ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഛേത്രിയ്ക്ക് പിഴച്ചില്ല. ഈ വിജയത്തിലൂടെ ഇന്ത്യ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. അടുത്ത മത്സരത്തിൽ മ്യാൻമാറാണ് ഇന്ത്യയുടെ എതിരാളി. സെപ്റ്റംബർ 24 നാണ് മത്സരം. ആദ്യ മത്സരത്തിൽ ചൈനയ്ക്കെതിരേ ഇന്ത്യ 5-1 ന് പരാജയപ്പെട്ടിരുന്നു
Read More » -
Kerala
ഇന്നലെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 1,17,565
കൊച്ചി:ഐഎസ്‌എല്‍ മത്സരം നടന്ന ഇന്നലെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു. രാത്രി പത്ത് വരെയുള്ള കണക്കുകള്‍ പ്രകാരം 1,17,565 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഈ മാസം ഇതുവരെ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91742 ആയിരുന്നു.ഐഎസ്‌എല്‍ മത്സരം കണക്കിലെടുത്ത് 30 അധിക സര്‍വീസുകളാണ് ഇന്നലെ കൊച്ചി മെട്രോ ഒരുക്കിയത്. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതേകം സംവിധാനങ്ങളും ഒരുക്കിയിരുന്നു. കൊച്ചി മെട്രോയുടെ പേ ആന്‍ഡ് പാര്‍ക്ക് സൗകര്യവും മികച്ച രീതിയില്‍ ഉപയോഗിക്കപ്പെട്ടു. രാത്രി പത്ത് മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരുന്നു. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളില്‍ രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read More » -
Kerala
കഴിഞ്ഞ സീസണിലെ വെറും മൂന്നു കളിക്കാർ മാത്രം;ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് അടിമുടി മാറ്റവുമായി
കൊച്ചി:ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 2023-24 സീസണിലെ ഉദ്ഘാടന മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് അടിമുടി മാറ്റവുമായി.കഴിഞ്ഞ സീസണിലെ വെറും മൂന്ന് കളിക്കാര്‍ മാത്രമാണ് ബംഗളൂരു എഫ്സിക്കെതിരായ ഇന്നലത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാര്‍ട്ടിംഗ് ഇലവനിലിറങ്ങിയത്. ബംഗളൂരുവിനെതിരേ ഇന്നലെ ഇറങ്ങിയ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഡിഫെൻസീവ് മിഡ്ഫീല്‍ഡര്‍ ജീക്സണ്‍ സിംഗ്, അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ അഡ്രിയാൻ ലൂണ, മിഡ്ഫീല്‍ഡര്‍ ഡാനിഷ് ഫറൂഖ് ബട്ട് എന്നിവര്‍ മാത്രമാണ് കഴിഞ്ഞ ബ്ലാസ്റ്റേഴ്സ് നിരയില്‍നിന്നുണ്ടായിരുന്നത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഗ്രീക്ക് സൂപ്പര്‍ ഫോര്‍വേഡ് ദിമിത്രിയോസ് ഡയമന്‍റകോസിന്‍റെ അഭാവത്തില്‍ ഘാന സെന്‍റര്‍ സ്ട്രൈക്കര്‍ ഖ്വാമെ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണം നയിച്ചത്. പെപ്രയ്ക്ക് ഒപ്പം കൂടിയത് ജാപ്പനീസ് ഇറക്കുമതിയായ ഡൈസുകെ സകായ്. മലയാളി യുവ മിഡ്ഫീല്‍ഡ് താരം മുഹമ്മദ് ഐമനും ഗോള്‍ കീപ്പര്‍ സച്ചിൻ സുരേഷും ഐഎസ്‌എല്‍ അരങ്ങേറ്റം നടത്തി. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായിരുന്ന വിംഗ് ബാക്ക് ജെസെല്‍ കാര്‍ണെയ്റൊ ബംഗളൂരുവിനൊപ്പം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം. ബെംഗളൂരു എഫ് സിക്ക്…
Read More » -
India
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്സ് ആപ്പ് ചാനലിന് 17 ലക്ഷം ഫോളോവേഴ്‌സ്, മുഖ്യമന്ത്രി പിണറായി വിജയനും വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു
ന്യൂഡെല്‍ഹി: മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്സ്ആപ്പ് ചാനലില്‍ 17 ലക്ഷം ഫോളോവേഴ്‌സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരംഭിച്ച് ശേഷം 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം ആളുകളാണ് മോദിയെ വാട്‌സ് ആപ്പ് ചാനലില്‍ ഫോളോ ചെയ്തത്. ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയവ ഫോളോവേഴ്‌സുമായി പങ്കിടാനാകുന്ന ഈ ചാനലുകള്‍ ആദ്യം തുടങ്ങിയവരില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. https://whatsapp.com/channel/0029Va9LkZS2UPB7f8YQ0W2B എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് മുഖ്യമന്ത്രിയെ ഫോളോ ചെയ്യാം. ആൻഡ്രോയിഡ്, ഐഒഎസ് ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് വാട്സ് ആപ്പ് ചാനൽ സൗകര്യം ലഭ്യമാവുക. വാട്സ്ആപ്പ് സ്‌ക്രീനിന്‍റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുമ്പോൾ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്‍റെ പേരിനടുത്തുള്ള + ബട്ടണിൽ ടാപ്പ് ചെയ്‌ത് ചാനൽ പിന്തുടരാൻ കഴിയും. ഇൻവൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പിൽ തന്നെ തെരഞ്ഞോ ഉപഭോക്താക്കൾക്ക് ചാനൽ പിന്തുടരാന്‍ കഴിയും.…
Read More » -
Kerala
ലോൺ ആപ്പുകൾ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പൊലീസിന്റെ പ്രത്യേക വാട്സാപ്പ് നമ്പർ; 24 മണിക്കൂറും സജ്ജം
തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും. വളരെ എളുപ്പത്തില്‍ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാൻ നാം അവര്‍ക്ക് അനുമതി നല്‍കുന്നു. ഈ കോണ്‍ടാക്റ്റ് നമ്പറുകളും ഫോട്ടോകളും ഒക്കെ…
Read More »