IndiaNEWS

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

ഇംഫാല്‍: സൈനികവേഷത്തില്‍ ആയുധങ്ങളുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയതിനു പിന്നാലെ മണിപ്പുര്‍ താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷം. മണിപ്പുര്‍ താഴ്‌വരയിലും തലസ്ഥാനമായ ഇംഫാലിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു.

സെപ്റ്റംബര്‍ 16നു സൈനികരുടെ വേഷത്തില്‍ ആയുധങ്ങളുമായി എത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തതോടെയാണു മണിപ്പുരില്‍ സ്ഥിതിഗതികള്‍ വഷളായത്. പിടിയിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് താഴ്‌വരയില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി. പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലേക്കു വനിതകള്‍ മാര്‍ച്ച് നടത്തി. പിടികൂടിയവരെ വിട്ടയച്ചില്ലെങ്കില്‍ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Signature-ad

സിന്‍ജാമേയ് പൊലീസ് സ്റ്റേഷനു മുമ്പില്‍ പൊലീസും ആള്‍ക്കൂട്ടവും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ചു കര്‍ഫ്യു ഇളവുകള്‍ റദ്ദാക്കി.

 

Back to top button
error: