CrimeNEWS

വിവാഹത്തിന്റെ രണ്ടാം നാള്‍ യുവാവ് കല്യാണസാരിയില്‍ തൂങ്ങി മരിച്ചു; സംഭവം മധുവിധു യാത്രയ്ക്ക് തൊട്ടുമുമ്പ്

ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ യുവാവ് ഭാര്യയുടെ കല്യാണ സാരിയില്‍ തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശിയായ ശരവണന്‍ (27) ആണു മരിച്ചത്. ശരവണനും ചെങ്കല്‍പെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം 2 ദിവസം മുന്‍പായിരുന്നു നടന്നത്.

ഇന്നലെ പുലര്‍ച്ചെ യുവതി എഴുന്നേറ്റപ്പോള്‍ ശരവണനെ കല്യാണ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Signature-ad

ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാന്‍ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കല്‍പെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.

Back to top button
error: