KeralaNEWS

നിരോധിത സംഘടനകള്‍ക്ക് ഔദ്യോഗികവിവരങ്ങള്‍ ചോര്‍ത്തിനല്‍കി; എസ്.ഐക്ക് സസ്പെന്‍ഷന്‍

കോട്ടയം: പോലീസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തെ എസ്.ഐയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സൈബര്‍സെല്‍ വിഭാഗത്തിലെ ഗ്രേഡ് എസ്.ഐ: പി.എസ്. റിജുമോനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി: സസ്‌പെന്‍ഡ് ചെയ്തത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം.

നിരോധിത തീവ്രവാദ സംഘടനയുടെ നേതാക്കള്‍ക്ക് പോലീസിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തിനുപുറത്ത് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയ തീവ്രവാദ പ്രവര്‍ത്തകരില്‍നിന്നാണ് സസ്‌പെന്‍ഷനിലായ എസ്.ഐയുടെ ബന്ധങ്ങളെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. ഇതുസംബന്ധിച്ച് എന്‍.ഐ.എയും, സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേകം അന്വേഷണം നടത്തുന്നുമുണ്ട്.

Signature-ad

സൈബര്‍ സെല്ലിലെത്തുന്നതിന് മുമ്പ് ജില്ലാ പോലീസ് ആസ്ഥാന വളപ്പിലെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് റിജുമോന്‍ ജോലി നോക്കിയിരുന്നത്.

Back to top button
error: