Month: September 2023

  • India

    അവയവദാനം ചെയ്യുന്നവരുടെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ; തമിഴ്‌നാട് സര്‍ക്കാര്‍

    ചെന്നൈ:മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്‌കാരം ഇനി സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തകരമെന്ന് വ്യക്തമാക്കിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രിയപ്പെട്ടത് നഷ്ടമാകുന്ന ദുഖത്തിനിടയിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനായുള്ള ശ്രമം കാണാതിരിക്കാനാവില്ലെന്നും പറഞ്ഞു.  അവയവ ദാനം ചെയ്യാന്‍ സമ്മതം അറിയിക്കുന്നവരുടെ ത്യാഗം നിസ്വാര്‍ത്ഥമാണ്. അത്തരത്തിലുള്ള ത്യാഗം നാട് ആദരിക്കേണ്ടതുണ്ടെന്നും  എംകെ സ്റ്റാലിന്‍ കൂട്ടിച്ചേർത്തു  അവയവ ദാനത്തിലൂടെ നൂറുകണക്കിന് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കുന്നതില്‍ തമിഴ്‌നാട് രാജ്യത്തെ മുന്‍നിര സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയദാനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമായി കഴിഞ്ഞമാസം തമിഴ്‌നാട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

    Read More »
  • Kerala

    അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് താൻ കൃപാസനം ധ്യാനകേന്ദ്രത്തിലെത്തി പ്രാര്‍ത്ഥിച്ചതുകൊണ്ട്: എലിസബത്ത് ആന്റണി

    അനിൽ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് തന്റെ പ്രാർത്ഥനകൊണ്ടാണെന്നും ഇനി ഒരിക്കലും കോൺഗ്രസിലേക്ക് തിരിച്ചു കൊണ്ടുവരില്ലെന്നും അനിലിന്റെ മാതാവും എ ക ആന്റണിയുടെ ഭാര്യയുമായ എലിസബത്ത് ആന്റണി. ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചതു വഴിയാണ് അനിലിന്റെ രാഷ്ട്രീയ പ്രവേശനം സാധ്യമായത്.രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നത് മൂത്ത മകന്റെ വലിയ സ്വപ്‌നമായിരുന്നു. അവന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. പീന്നീട് പഠനത്തിനായി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പോയി. പഠിത്തം കഴിഞ്ഞ് ജോലിയും കിട്ടിയതാണ്. രാഷ്ട്രീയത്തില്‍ താല്‍പര്യം ഉള്ളതുകൊണ്ട് തിരിച്ചുവന്നു. അവന്റെ രാഷ്ട്രീയ പ്രവേശനതടസം മാറ്റാനാണ് ഞാന്‍ കൃപാസനം ധ്യാനകേന്ദ്രത്തില്‍  നിയോഗം വെച്ച് പ്രാർത്ഥിച്ചത്.പ്രാർത്ഥനയുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് അനിലിന് ബിജെപിയിൽ ഉന്നതസ്ഥാനം ലഭിച്ചത്. മക്കളെ രാഷ്ട്രീയത്തിൽ കൊണ്ടു വരാൻ ‍ ഭർത്താവ്  ഒരിക്കൽ പോലും പരിശ്രമിച്ചിട്ടില്ല. എന്നാല്‍, താൻ നിയോഗം വെച്ചതുവഴി മകൻ അനില്‍ ആന്റണിക്ക് ബിജെപിയില്‍ ചേരാൻ കഴിഞ്ഞു. പ്രധാനപ്പെട്ട പദവിയും ലഭിച്ചുവെന്നും എലിസബത്ത് ആന്റണി കൃപാസനം ധ്യാനകേന്ദ്രത്തിൽ സാക്ഷ്യം പറഞ്ഞു. എലിസബത്ത് ആന്റണിയുടെ സാക്ഷ്യം പറച്ചില്‍ സമൂഹ…

    Read More »
  • Kerala

    നടൻ പ്രേംകുമാറിനെ പരിഹസിച്ച്‌ ഹരീഷ് പേരടി

    കോഴിക്കോട്: വന്ദേ ഭാരതിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത എടുത്തുപറഞ്ഞും നടൻ പ്രേംകുമാറിനെ പരിഹസിച്ചും‌ ഹരീഷ് പേരടി.വന്ദേ ഭാരതിനെ പിന്തുണച്ച തന്നെ പരിഹസിച്ച പ്രേംകുമാറിന് മറുപടി എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ട്രെയിൻ വരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച തന്നെ നടൻ പ്രേം കുമാര്‍ പരിഹസിച്ചെന്നും വന്ദേ ഭാരതിന് പേരടി വണ്ടി എന്ന് അദ്ദേഹം പേരിട്ടതും ഹരീഷ് ചൂണ്ടിക്കാട്ടി. രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തില്‍ അഭിമാനത്തോടെ ആ പേര് താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം: ഞാൻ വന്ദേഭാരതിനെ കേരളത്തിന്റെ വികസനമായി കണ്ടപ്പോള്‍.. ഈ വികസനം 130 കിലോമീറ്റര്‍ സ്പീഡില്‍ എത്തിയാല്‍ അത് നടപ്പാക്കിയവര്‍ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍.. ഫേസ്ബുക്കിലെ എന്റെ പ്രിയ സുഹൃത്ത്.. അടുത്തകാലത്ത് ഇടുതുപക്ഷ സഹയാത്രികനായി മാറിയ പ്രേമംകുമാറാണ് എന്നെ കളിയാക്കാൻ വേണ്ടി ഈ വണ്ടിക്ക് പേരടിയുടെ വണ്ടി എന്ന് പേരിട്ടത്… കേന്ദ്രസര്‍ക്കാര്‍ രണ്ടാം വന്ദേഭാരത് കേരളത്തിന് സമ്മാനിക്കുന്ന ഈ അവസരത്തില്‍ അഭിമാനത്തോടെ ഞാൻ ആ പേര്‍…

    Read More »
  • Kerala

    കേരള സര്‍ക്കാരിന് നന്ദി : ഓണം ബംബർ ജേതാവ് നടരാജൻ

    പാലക്കാട്:ഓണം ബമ്ബറടിക്കാൻ കാരണം സുഹൃത്തിന് പറ്റിയ അപകടമാണെന്നും സമ്മാനമടിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ഓണം ബംബർ ജേതാക്കളിലൊരാളായ നടരാജൻ. തമിഴ്‌നാട് സ്വദേശികളായ നാല് യുവാക്കള്‍ക്കാണ് ഇത്തവണത്തെ ഓണം ബമ്ബര്‍ അടിച്ചത്. 25 കോടിയുടെ സമ്മാനം അടിച്ചതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് ഇവര്‍. അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറില്‍ നിന്ന് ഓണം ബമ്ബര്‍ ടിക്കറ്റെടുത്തതെന്നും ഒന്നാം സമ്മാനമടിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും നാലുപേരില്‍ ഒരാളായ നടരാജൻ പറഞ്ഞു. കുപ്പുസ്വാമി, പാണ്ഡ്യരാജ്, രാമസ്വാമി എന്നീ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് നടരാജൻ ടിക്കറ്റെടുത്തത്. ‘വയ്യാതെ കിടന്ന സുഹൃത്തിനെ കണ്ട് മടങ്ങും വഴി ‌ഞങ്ങള്‍ നാലുപേരും ചേര്‍ന്ന് മൂന്ന് ലോട്ടറിയെടുത്തു. അടിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. ലോട്ടറിയടിച്ചെന്ന് പലരും വിളിച്ച്‌ പറഞ്ഞപ്പോഴും വിശ്വാസം വന്നില്ല. വലിയ സന്തോഷമുണ്ട്. കേരള സര്‍ക്കാരിനും നന്ദി. ഒരു മാസത്തില്‍ പണം കിട്ടുമെന്നാണ് പറഞ്ഞത്. കിട്ടുമ്ബോള്‍ എന്ത് ചെയ്യണമെന്നുള്ളത് പ്ലാൻ ചെയ്തിട്ടില്ല എന്നും നടരാജൻ പറഞ്ഞു.

    Read More »
  • Kerala

    ശബരിമലയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവര്‍; കൂടുതല്‍ വിവരങ്ങള്‍ അറിയാം

    തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂര്‍ ദേവസ്വം ബോര്‍ഡ് അപേക്ഷ ക്ഷണിക്കുന്നു.18 നും 60 നും മദ്ധ്യേ പ്രായമുള്ള ഹിന്ദു പുരുഷൻമാരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. ആറു മാസത്തിനകം എടുത്തിട്ടുള്ള പാസ്പോര്‍ട്ട് സെസ്സ് ഫോട്ടോ, ക്രിമനില്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മൊബൈല്‍ ഫോണ്‍ നമ്ബര്‍, മെഡിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ്, പൂര്‍ണമായ മേല്‍വിലാസം എന്നിവ സഹിതം വെള്ളപേപ്പറില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്ബ് ഒട്ടിച്ച്‌ തയ്യാറാക്കിയ അപേക്ഷകള്‍ 9.10.2021 വൈകുന്നേരം 5 മണിയ്ക്ക് മുമ്ബ് ചീഫ് എഞ്ചിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തൻകോട്, തിരുവനന്തപുരം – 695003 മേല്‍വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.   അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ എന്ന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ…

    Read More »
  • Kerala

    പത്തനംതിട്ടയിൽ 14 ഡെങ്കിപ്പനി  ഹോട്‌സ്പോട്ടുകള്‍ ; മുന്നറിയിപ്പ്

    പത്തനംതിട്ട: ജില്ലയിൽ 14 ഡെങ്കിപ്പനി  ഹോട്‌സ്പോട്ടുകള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്.തുടർന്ന് മുന്നറിയിപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്‌സ്പോട്ടുകള്‍ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരിയാണ് അറിയിച്ചത്. ഈ മാസം മാത്രം ഇതുവരെ 23 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 120 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും രണ്ട് മരണവും ഉണ്ടായിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രദേശം, രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ എന്ന ക്രമത്തില്‍: പത്തനംതിട്ട – വാര്‍ഡ് 5, 7, 10, 12, 23 28. ചന്ദനപ്പള്ളി – വാര്‍ഡ് 1, 12, 14, 16. അടൂര്‍ – വാര്‍ഡ് 25. റാന്നി – ചേത്തക്കല്‍. പ്രമാടം – വാര്‍ഡ് 3,9,17. ചെറുകോല്‍ – വാര്‍ഡ് 4. ഏറത്ത് – വാര്‍ഡ് 2, 10, 13. തിരുവല്ല- വാര്‍ഡ് 11. ഇലന്തൂര്‍ – വാര്‍ഡ് 4,7,12. ഏനാദിമംഗലം – വാര്‍ഡ് 23,…

    Read More »
  • Kerala

    പ്രസംഗിക്കുന്നതിനിടെ അനൗണ്‍സ്മെന്റ്; കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു

    കാസര്‍കോട്: പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ അനൗണ്‍സ്മെന്റ് നടന്നതില്‍ കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദി വിട്ടു. കാസര്‍കോട് ബെഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ കെട്ടിട നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരുടെ പേര് പറഞ്ഞുകൊണ്ട് അനൗണ്‍സ്മെന്റ് ഉയര്‍ന്നു.ഇതോടെ മുഖ്യമന്ത്രി രോഷാകുലനാകുകയായിരുന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.

    Read More »
  • Kerala

    യുവാവിനെ കടലില്‍ തിരഞ്ഞത്‌ 2 മണിക്കൂര്‍; ഒടുവില്‍ ബന്ധുവീട്ടില്‍നിന്ന്‌ കണ്ടെത്തി

    തിരുവനന്തപുരം: കോവളത്ത് കടലിൽ കാണാതായ യുവാവിനായി തിരച്ചിൽ നടത്തിയത് രണ്ടു മണിക്കൂർ.കാറിലെത്തിയ യുവാവ് കടല്‍ തീരത്തേക്ക് പോയശേഷം കാണാതായി എന്നായിരുന്നു വിവരം. തുടര്‍ന്ന് കടലിലും കരയിലും തിരച്ചില്‍നടത്തി. രണ്ട് മണിക്കൂര്‍ നീണ്ട ആശങ്കയ്ക്കൊടുവിലാണ് യുവാവ് ബന്ധുവീട്ടില്‍ ഉണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു. മുല്ലൂര്‍ ക്ഷേത്രത്തിനുസമീപം കഴിഞ്ഞ രാത്രി 12 ഓടെയായിരുന്നു സംഭവം. പൊലീസിനെയും മറൈൻഫോഴ്സിനെയും മണിക്കൂറുകളോളം വട്ടംചുറ്റിച്ച യുവാവ് സുരക്ഷിതനാണെന്ന് അറിഞ്ഞതോടെയാണ് ഏവര്‍ക്കും ആശ്വാസമായത്. കൊല്ലം രജിസ്ട്രേഷനിലുള്ള കാര്‍ ക്ഷേത്രത്തിനുസമീപം നിര്‍ത്തി കടല്‍ ഭാഗത്തേക്ക് നടന്നു പോകുന്നത് കണ്ട ആരോ ആണ് പൊലീസിലറിയിച്ചത്. ഉടൻ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.  മറൈൻ എൻഫോഴ്സ്മെന്റ് ആംബുലൻസ് എത്തി കടലിലും തിരച്ചില്‍ നടത്തി.ഒടുവില്‍ കാര്‍ രജിസ്ട്രേഷൻ നമ്ബര്‍ മുഖാന്തരം കാറില്‍ എത്തിയ ആളുടെ മൊബൈല്‍ നമ്ബര്‍ സംഘടിപ്പിച്ച്‌ രാത്രി രണ്ടോടെ ബന്ധപ്പെടാനായപ്പോഴാണ് ബന്ധുവീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞത്. ഇതോടെ കടലിലെ തിരച്ചില്‍ നിര്‍ത്തി എല്ലാവരും പിൻവാങ്ങി.

    Read More »
  • Kerala

    ലോണ്‍ ആപ്പുകൾ നീക്കം ചെയ്യണം ;ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാര്‍ക്കും കേരള പൊലീസ് നോട്ടീസ്

    തിരുവനന്തപുരം:സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളില്‍ പൊലീസിന്റെ കടുത്ത നടപടി. 72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കി. കേരളാ പൊലീസ് സൈബര്‍ ഓപ്പറേഷൻ എസ് പിയാണ് നോട്ടീസ് നല്‍കിയത്. തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

    Read More »
  • Health

    ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടോ? അറിയാൻ ഇതാ വഴികള്‍

    ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ജലം.എന്നാല്‍ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ട് എന്ന് എങ്ങനെ സ്വയം അറിയാം എന്ന് ചിന്തിച്ചിട്ടുണ്ടോ ? നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലെങ്കില്‍ ശരീരം തന്നെ ചില സൂചനകള്‍ പുറപ്പെടുവിക്കും. അവ എന്തൊക്കെ ആണെന്ന് നോക്കാം. മൂത്രത്തിന്റെ നിറം പരിശോധിക്കുകയാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. മഞ്ഞ കലര്‍ന്ന വെള്ള നിറമാണ് മൂത്രത്തിനെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. ഈ വ്യക്തിക്ക് നല്ല അളവില്‍ മൂത്രം വരികയും മൂത്രത്തിന് ദുര്‍ഗന്ധമില്ലാതിരിക്കുകയും ചെയ്യും. ഇളം മഞ്ഞ നിറം : നിങ്ങളുടെ മൂത്രത്തിന്റെ നിറം ഇളം മഞ്ഞയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിന് വെള്ളം ആവശ്യമുണ്ട് എന്നാണ് അര്‍ത്ഥം. ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. മീഡിയം മഞ്ഞ നിറം : നിങ്ങളുടെ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടെന്നാണ് അതിനര്‍ത്ഥം. ഉടൻ 2-3 ഗ്ലാസ് വെള്ളം വരെ കുടിക്കുക. കടും മഞ്ഞ നിറം : നിങ്ങളുടെ മൂത്രത്തിന്റെ നിറം കടും മഞ്ഞയും ദുര്‍ഗന്ധവുമുണ്ടെങ്കില്‍…

    Read More »
Back to top button
error: