KeralaNEWS

യുവാവിനെ കടലില്‍ തിരഞ്ഞത്‌ 2 മണിക്കൂര്‍; ഒടുവില്‍ ബന്ധുവീട്ടില്‍നിന്ന്‌ കണ്ടെത്തി

തിരുവനന്തപുരം: കോവളത്ത് കടലിൽ കാണാതായ യുവാവിനായി തിരച്ചിൽ നടത്തിയത് രണ്ടു മണിക്കൂർ.കാറിലെത്തിയ യുവാവ് കടല്‍ തീരത്തേക്ക് പോയശേഷം കാണാതായി എന്നായിരുന്നു വിവരം.

തുടര്‍ന്ന് കടലിലും കരയിലും തിരച്ചില്‍നടത്തി. രണ്ട് മണിക്കൂര്‍ നീണ്ട ആശങ്കയ്ക്കൊടുവിലാണ് യുവാവ് ബന്ധുവീട്ടില്‍ ഉണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു.

മുല്ലൂര്‍ ക്ഷേത്രത്തിനുസമീപം കഴിഞ്ഞ രാത്രി 12 ഓടെയായിരുന്നു സംഭവം. പൊലീസിനെയും മറൈൻഫോഴ്സിനെയും മണിക്കൂറുകളോളം വട്ടംചുറ്റിച്ച യുവാവ് സുരക്ഷിതനാണെന്ന് അറിഞ്ഞതോടെയാണ് ഏവര്‍ക്കും ആശ്വാസമായത്. കൊല്ലം രജിസ്ട്രേഷനിലുള്ള കാര്‍ ക്ഷേത്രത്തിനുസമീപം നിര്‍ത്തി കടല്‍ ഭാഗത്തേക്ക് നടന്നു പോകുന്നത് കണ്ട ആരോ ആണ് പൊലീസിലറിയിച്ചത്. ഉടൻ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

Signature-ad

 മറൈൻ എൻഫോഴ്സ്മെന്റ് ആംബുലൻസ് എത്തി കടലിലും തിരച്ചില്‍ നടത്തി.ഒടുവില്‍ കാര്‍ രജിസ്ട്രേഷൻ നമ്ബര്‍ മുഖാന്തരം കാറില്‍ എത്തിയ ആളുടെ മൊബൈല്‍ നമ്ബര്‍ സംഘടിപ്പിച്ച്‌ രാത്രി രണ്ടോടെ ബന്ധപ്പെടാനായപ്പോഴാണ് ബന്ധുവീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞത്. ഇതോടെ കടലിലെ തിരച്ചില്‍ നിര്‍ത്തി എല്ലാവരും പിൻവാങ്ങി.

Back to top button
error: