HealthNEWS

ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടോ? അറിയാൻ ഇതാ വഴികള്‍

രീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ജലം.എന്നാല്‍ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ട് എന്ന് എങ്ങനെ സ്വയം അറിയാം എന്ന് ചിന്തിച്ചിട്ടുണ്ടോ ? നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലെങ്കില്‍ ശരീരം തന്നെ ചില സൂചനകള്‍ പുറപ്പെടുവിക്കും. അവ എന്തൊക്കെ ആണെന്ന് നോക്കാം.

മൂത്രത്തിന്റെ നിറം പരിശോധിക്കുകയാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. മഞ്ഞ കലര്‍ന്ന വെള്ള നിറമാണ് മൂത്രത്തിനെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. ഈ വ്യക്തിക്ക് നല്ല അളവില്‍ മൂത്രം വരികയും മൂത്രത്തിന് ദുര്‍ഗന്ധമില്ലാതിരിക്കുകയും ചെയ്യും.

Signature-ad

ഇളം മഞ്ഞ നിറം : നിങ്ങളുടെ മൂത്രത്തിന്റെ നിറം ഇളം മഞ്ഞയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിന് വെള്ളം ആവശ്യമുണ്ട് എന്നാണ് അര്‍ത്ഥം. ഉടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കണം.

മീഡിയം മഞ്ഞ നിറം : നിങ്ങളുടെ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടെന്നാണ് അതിനര്‍ത്ഥം. ഉടൻ 2-3 ഗ്ലാസ് വെള്ളം വരെ കുടിക്കുക.

കടും മഞ്ഞ നിറം : നിങ്ങളുടെ മൂത്രത്തിന്റെ നിറം കടും മഞ്ഞയും ദുര്‍ഗന്ധവുമുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ വളരെ കുറവ് ജലാംശം മാത്രമേ ഉള്ളുവെന്നാണ്. ഉടൻ ഒരു കുപ്പി വെള്ളം കുടിക്കണമെന്നാണ് ഇതിനര്‍ത്ഥം.

Back to top button
error: