KeralaNEWS

ഇന്റര്‍വ്യൂ കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങവെ ബൈക്ക് അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്:ബൈക്ക് അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം.മനിശ്ശേരി സ്വദേശിനി അമൃതയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടം ഉണ്ടായത്.

കണ്ടെയ്‌നര്‍ ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്. കണ്ടെയ്നർ ലോറി ബൈക്കിൽ തട്ടി അമൃത ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.

സംഭവശേഷം നിർത്താതെ പോയ കണ്ടെയ്‌നര്‍ ഡ്രൈവറെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ഇയാൾ സംഭവം അറിഞ്ഞില്ലെന്നാണ് പറയുന്നത്.അമൃതയുടെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.

Back to top button
error: