KeralaNEWS

അടൂരിൽ മോഷണം പതിവാകുന്നു; എല്ലാം ഭിത്തി തുരന്ന്‌ അകത്തു കടന്ന്‌

പത്തനംതിട്ട:അടൂരിൽ മോഷണം പതിവാകുന്നു.ഭിത്തി തുരന്ന്‌ അകത്തു കടന്നാണ് എല്ലാ മോഷണവും.രണ്ടു ദിവസത്തിനിടെ നാലു സ്‌ഥലങ്ങളിലാണ്‌ മോഷണവും മോഷണ ശ്രമവും ഉണ്ടായിരിക്കുന്നത്‌.
നഗരഹൃദത്തിലെ കടകളിലാണ്‌ ഏറെയും മോഷണം നടന്നിരിക്കുന്നത്‌. പാര്‍ത്ഥസാരഥി ജങ്‌ഷന്‌ വടക്ക്‌ ഫ്രഷ്‌ വെജിറ്റബിള്‍സ്‌, സമീപത്തെ പ്രഭൂസ്‌ ബുക്ക്‌ സ്‌റ്റാള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവിൽ‌ ഭിത്തി തുരന്നുള്ള മോഷണം നടന്നിരിക്കുന്നത്‌.

ഫ്രഷ്‌ വെജിറ്റബിള്‍സിന്റ പിന്നിലെ ഭിത്തി തുരന്നാണ്‌ മോഷ്‌ടാക്കള്‍ കടയ്‌ക്കുള്ളില്‍ കയറിയത്‌. പണം ഉള്‍പ്പടെ ഏകദേശം മൂവായിരം രൂപയുടെ നഷ്‌ടം ഉണ്ടായി. സമീപത്തെ പ്രഭൂസ്‌ ബുക്ക്‌ സ്‌റ്റാളിലും മോഷണം നടന്നു. ഈ കടയുടെ പുറത്തും കടയ്‌ക്കുള്ളിലും വച്ചിരുന്ന ക്യാമറകള്‍ക്ക്‌ നാശം വരുത്തിയിട്ടുണ്ട്‌.

Signature-ad

കഴിഞ്ഞ ദിവസം മണക്കാല മൂലക്കട സ്‌റ്റോഴ്‌സിലും ഇതേ രീതിയില്‍ ഭിത്തി തുരന്നായിരുന്നു മോഷണം.സംഭവങ്ങളിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഏറെ നാളായി നിലച്ചിരുന്ന മോഷണങ്ങള്‍ അടുത്തിടെ  വ്യാപകമായതോടെ നാട്ടുകാരും പരിഭ്രാന്തിയിലാണ്‌.രാത്രികാല പോലീസ്‌ പട്രോളിംഗ്‌ ശക്‌തമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Back to top button
error: