കോഴിക്കോട്: തൊട്ടിൽപ്പാലത്ത് എംഡിഎംഎ യുമായി ദമ്പതികൾ അറസ്റ്റിൽ.വടകര സ്വദേശി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. 96.44 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ബാംഗ്ലൂരിൽ നിന്ന് വടകരയിലേക്ക് കാറിൽ എംഡിഎംഎ കടത്തുന്നതിനിടയിലാണ് ഇരുവരും പോലീസ് പിടിയിലായത്.ഇന്നലെ രാത്രിയാണ് സംഭവം .ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് നടപടി.
സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയാണ് ഇവർ എംഡിഎംഎ കടത്തിയത് .ഇവർ സഞ്ചരിച്ച കാറും തൊട്ടിൽപ്പാലം പോലീസ് പിടികൂടി .
അതേസമയം കൊച്ചിയിൽ എംഡിഎംഎ കൈവശം വെച്ച കേസിൽ 51 കാരനേയും യുവതിയേയും പോലീസ് പിടികൂടി. 51 കാരനായ ഷാജി പി സി ,തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട് നങ്ങുളത്ത് വീട്ടിൽ 31 കാരിയായ രേഷ്മ കെ എന്നിവരെയാണ് ഇടപ്പള്ളിയിലെ അപ്പാർട്ട്മെന്റിൽ വെച്ച് പോലീസ് പിടികൂടിയത്.