CrimeNEWS

ചിറയിന്‍കീഴ് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സഹോദരങ്ങള്‍ പിടിയില്‍

തിരുവനന്തപുരം: വധശ്രമക്കേസിൽ സഹോദരങ്ങൾ പിടിയിൽ. ചിറയിൻകീഴ് അഴൂർ ഇടഞ്ഞിമൂല പുത്തൻവീട്ടിൽ വാവ കണ്ണൻ എന്ന് വിളിക്കുന്ന ലെജിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇടഞ്ഞിമൂല കണ്ണറ്റിൽ വീട്ടിൽ രാജ്സാഗർ (30), രാജ്സംക്രാന്ത് (27) എന്നിവർ പിടിയിലായിരിക്കുന്നത്. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം എന്ന് പൊലീസ് പറയുന്നു. പരാതിക്കാരനായ ലെജിൻ യാത്ര ചെയ്ത ബൈക്കിന്റെ ടയറിലെ കാറ്റ് അഴിച്ചു വിട്ടത് പരിശോധിച്ചുകൊണ്ട് നിന്നപ്പോൾ പ്രതികൾ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി.

മൂന്നുമാസം മുമ്പ് ലെജിൻ രാജ്സാഗറിനെ വെട്ടിയിരുന്നു. ഈ വിരോധത്തിലാണ് സഹോദരന്മാർ ചേർന്ന് ഇയാളെ വെട്ടിയത്. പരാതിക്കാരനും നിരവധി കേസുകളിൽ പ്രതിയാണ്. ചിറയിൻകീഴ് സബ്ഇൻസ്പെക്ടറെ ആക്രമിച്ച കേസിലാണ് ഇയാൾ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്. ചിറയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. കണ്ണൻറെ നിർദേശപ്രകാരം എസ്.ഐ സുമേഷിൻറെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: