CareersTRENDING

വർക്കല ശിവഗിരി സ്കൂളിൽ തൊഴിൽ മേള ഒക്ടോബർ ഒന്നിന്; 3000-ലധികം തൊഴിൽ അവസരങ്ങൾ, 40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ…

തിരുവനന്തപുരം: ജോലി തേടുന്നവർക്കായി തിരുവനന്തപുരം വർക്കലയിൽ തൊഴിൽ മേള. നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായാണ് വ‍ർക്കലയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നത്. 2023 ഒക്ടോബർ 01 (ഞായറാഴ്ച) ന് തിരുവനന്തപുരം വർക്കല ശിവഗിരി സ്കൂളിലാണ് ഈ തൊഴിൽ മേള സംഘടിപ്പിക്കുക. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാവിലെ 10 മണിക്ക് മേള ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം വർക്കലയിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് 3000 – ലധികം തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാക്കുമെന്നാണ് സംഘാടകർ പറയുന്നത്.

കേന്ദ്ര ​ഗവൺമെന്‍റിന്‍റെ പ്രധാൻമന്ത്രി സ്വനിധി, പ്രധാൻ മന്ത്രി വിശ്വകർമ യോജന, പ്രധാൻമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ മേളയോടനുബന്ധിച്ച് നടക്കും. ഖാദി വില്ലേജ്‌ ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക് , ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ ഇവയ്ക്ക് നേതൃത്വം നൽകും. ആറ്റിങ്ങൽ എം പി അടൂർപ്രകാശ്, വർക്കല എം എൽ എ വി ജോയി, വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, കൗൺസിലർമാർ തുടങ്ങിയവർ ഈ തൊഴിൽ മേളയിൽ പങ്കെടുക്കും.

തൊഴിൽ മേള രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ വർക്കല ശിവഗിരി സ്കൂളിൽ എത്തി രജിസ്റ്റർ ചെയേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്ററേഷൻ ഫീസ് ഈടാക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ മൂന്ന് പകർപ്പ് കൈയിൽ കരുതണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ – 9446011110 , 9447024571 എന്നീ നമ്പറുകളിൽ ലഭ്യമാണ്.

Back to top button
error: