CrimeNEWS

വീടുകൾക്ക് നേരേയുള്ള കല്ലേറിൽ പൊറുതിമുട്ടി നാട്ടുകാർ; രാത്രിയില്‍ ഉറങ്ങാനാവുന്നില്ല, സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം

ഇടുക്കി: രാത്രിയില്‍ വീടുകൾക്ക് നേരെ കല്ലെറിയുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്ന പരാതിയുമായി ഇടുക്കി കല്ലാ‌ർകുട്ടി സ്വദേശികൾ. ദിവസവും കല്ലേറ് തുടങ്ങിയതോടെ നാട്ടുകാർ പരിഹാരമാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് കഴിഞ്ഞു. അതേസമയം അന്വേഷിക്കുന്നുവന്നാണ് വെള്ളത്തൂവൽ പൊലീസിന്‍റെ വിശദീകരണം. കഴിഞ്ഞ ഒമ്പത് മാസമായി കല്ലാര്‍ കുട്ടി നായ്കുന്ന് ഭാഗത്ത് ആളുകള്‍ക്ക് രാത്രിയായാല്‍ വീട്ടില്‍ കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. സന്ധ്യമയങ്ങുമ്പോഴേക്കും കല്ലേറ് തുടങ്ങും.

പല വീടിന്‍റെയും ആസ്ബറ്റോസിട്ട മേൽക്കൂരകൾ കല്ലേറില്‍ തകർന്നു. കടകള്‍ക്ക് നേരെയുമുണ്ട് അക്രമം. പരാതിയില്‍ പൊലീസ് നടപടിയെടുക്കാത്തതോടെ അക്രമികള്‍ ഒന്നുകൂടി ഉഷാറായി. ഇപ്പോള്‍ കല്ലേറിനിരയാകുന്ന നാട്ടുകാരുടെയും കെട്ടിടങ്ങളുടെയും എണ്ണം പ്രതിദിനം കൂടുകയാണ്. ഉടന്‍ പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: