കൊച്ചി:ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്ബാവൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്.
അഞ്ചുവയസ്സുകാരിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്സോ ആക്ട് എന്നിവ ചുമതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.